Top
18
Monday, December 2017
About UsE-Paper

മലയാലപ്പുഴയില്‍ വര്‍ഗീയ വിരുദ്ധ സെമിനാര്‍

Friday Dec 8, 2017
വെബ് ഡെസ്‌ക്‌
സിപിഐ എം കോന്നി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് നടന്ന വര്‍ഗീയ വിരുദ്ധ സെമിനാര്‍ സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്യുന്നു

 കോന്നി > സിപിഐ എം കോന്നി ഏരിയ സമ്മേളനത്തോടനുബന്ധിച്ച് വര്‍ഗീയ വിരുദ്ധ സെമിനാര്‍ നടത്തി. ഗൌരി ലങ്കേഷ് നഗറില്‍ (മലയാലപ്പുഴ പഞ്ചായത്ത് കമ്യുണിറ്റി ഹാള്‍) നടന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി എസ് സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി മുരളീധരന്‍ അധ്യക്ഷനായി. ഭാഷാ ഇന്‍സിസ്റ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി കാര്‍ത്തികേയന്‍ നായര്‍ വിഷയാവതരണം നടത്തി. പുകസാ ജില്ലാ കമ്മിറ്റി അംഗം ഡോ.വിജയകൃഷ്ണന്‍, സിപിഐ എം ഏരിയ സെക്രട്ടറി സി ജി ദിനേശ്, വി കെ പുരുഷോത്തമന്‍ ,ജഗദമ്മ സോമരാജന്‍, എം എസ് ഗോപിനാഥന്‍ നായര്‍, ഒ ആര്‍ സജി,ആര്‍ ഗോവിന്ദ്, ബ്ളോക്ക് പഞ്ചായത്തംഗം എസ് ഷാജി, പഞ്ചായത്ത് പ്രസിഡന്റ് കെ ജയലാല്‍, വൈസ് പ്രസിഡന്റ് സുജാത അനില്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനന്‍ സ്വാഗതം പറഞ്ഞു.