18 November Sunday

'കേന്ദ്ര ജലകമീഷൻ റിപ്പോർട്ട് ആശങ്കയുണർത്തുന്നു'

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018
പത്തനംതിട്ട 
കേന്ദ്ര ജലകമീഷൻ റിപ്പോർട്ട് ആശങ്കയുണർത്തുന്നതാണെന്ന്  പ്രേമചന്ദ്രൻ എംപി പറഞ്ഞു.  പത്തനംതിട്ട പ്രസ്ക്ലബ് സംഘടിപ്പിച്ച 'പ്രളയബാധിത പത്തനംതിട്ടയ്ക്കായി ഒഴുക്കിനെതിരെ ഒന്നിച്ച്' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിമല, അച്ചൻകോവിൽ, മീനച്ചിൽ ആറുകളിൽ ഡാം വേണമെന്നാണ് കമീഷൻ ആവശ്യപ്പെടുന്നത്. മുല്ലപ്പെരിയാർ ഡാം തുറന്നു വിട്ടതുകൊണ്ടാണ് പ്രളയം ഉണ്ടായതെന്നാണ് പറയുന്നത്. അതോടൊപ്പം മുല്ലപ്പെരിയാർ തുറന്നു വിട്ടാലും ഇടുക്കി ഡാമിന് തകരാർ ഇല്ലെന്ന് വരുത്തി തീർക്കുകയുമാണ് ലക്ഷ്യം. ഇതു തന്നെയാണ് തമിഴ്നാടും പറയുന്നത്.
അച്ചൻകോവിലാറ്റിൽ  ഡാം നിർമിക്കണമെന്ന് ആവശ്യപ്പെടുന്നത് പമ്പ ‐ അച്ചൻകോവിൽ ‐ വൈപ്പാർ ലിങ്ക് പദ്ധതി വീണ്ടും പൊടിതട്ടിയെടുക്കാനുള്ള നീക്കമാണ്. ഇതു വഴി തമിഴ്നാട്ടിലേക്ക് വെള്ളം കടത്താനാണ് ശ്രമം. ഇങ്ങനെ വന്നാൽ  അച്ചൻകോവിലാർ വറ്റി വരളും.
കാലവർഷം തന്നെയാണ് പ്രളയത്തിന് കാരണം, മഹാ പ്രളയം ആക്കുന്നതിന് പ്രധാന കാരണം റിസർവോയർ മാനേജ്മെന്റിന്റെ വീഴ്ചയാണ്. ഡാമുകളിൽ ജലവിതാനം ക്രമീകരിച്ച് സുരക്ഷാ മുന്നൊരുക്കങ്ങൾ നൽകി പ്രളയത്തിന്റെ ആഘാതം കുറയ്ക്കുന്നതിൽ കുഴപ്പം പറ്റിയിട്ടുണ്ട്.ന്നുജലവിഭവ രംഗത്തെ വിദഗ്ധരെകൂടി ഉൾപ്പെടുത്തി അന്വേഷണം വേണമെന്നും പ്രേമചന്ദ്രൻ ആവശ്യപ്പെട്ടു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top