15 November Thursday
ഇന്ധനവില വർധന:

കേന്ദ്ര ഓഫീസുകളിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 8, 2018

 പത്തനംതിട്ട

ഇന്ധന വിലവർദ്ധനവിനെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബ്ലോക്ക‌് കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക‌് മാർച്ച‌് നടത്തി. പത്തനംതിട്ട ടെലിഫോൺ ഭവൻ മാർച്ച്  ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടി അഡ്വ. കെ യു ജനീഷ് കുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അൻസിൽ അഹമ്മദ് അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറി അനീഷ് വിശ്വനാഥ് സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ ആർ ഹരീഷ്, പി കെ അനീഷ്, ബ്ലോക്ക് ട്രഷറർ പ്രിസ്റ്റോ പി തോമസ്, ജെറിൻ തോമസ്, അജിത് മോഹൻ എന്നിവർ സംസാരിച്ചു. പത്തനംതിട്ട മേഖല സെക്രട്ടറി വി ആർ ജോൺസൺ നന്ദി പറഞ്ഞു.
തണ്ണിത്തോട്‌  പോസ്റ്റോഫീസ്‌ മാർച്ച്‌ ജില്ലാ സെക്രട്ടറിയറ്റംഗം ജോബി ടി ഈശോ ഉദ്ഘാടനം ചെയ്തു. ഗോകുൽ മുരളി അധ്യക്ഷനായി. ഷാനു സലിം, ലജിൻ, പ്രവീൺ പ്രസാദ് എന്നിവർ സംസാരിച്ചു.
ഇരവിപേരൂർ പോസ‌്റ്റോഫീസ‌് മാർച്ച്‌ ജില്ലാ ജോ. സെക്രട്ടറി ഷിജു പി കുരുവിള ഉദ‌്ഘാടനം ചെയ‌്തു. ബ്ലോക്ക‌് പ്രസിഡന്റ‌് എൻ എസ‌് രാജീവ‌് അധ്യക്ഷനായി. ജോർജ‌് വർഗീസ‌്, പി ടി അജയൻ, മിഥുൻ ശശിധരൻ, സുനിൽകുമാർ, അജിത‌്കുമാർ, ഒ എസ‌് സുധീഷ‌്, അനസൂയ ദേവി എന്നിവർ സംസാരിച്ചു.
അടൂർ ബിഎസ്‌എൻഎൽ ഓഫീസ്‌ മാർച്ച്‌ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ വികാസ്‌ ടി നായർ ഉദ്‌ഘാടനം ചെയ്തു. മുഹമ്മദ്‌ അനസ്‌ അധ്യക്ഷനായി. ഏരിയ ട്രഷറർ അഖിൽ സ്വാഗതം പറഞ്ഞു. സി അനു, രാഹുൽ, പ്രശാന്ത്‌, വിനീത്‌ എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top