20 September Thursday

സിഐടിയു സംസ്ഥാന ജാഥ 11ന് ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

 പത്തനംതിട്ട

മിനിമം വേതനം 18,000 രൂപയാക്കുക, തൊഴിൽ നിയമ ഭേദഗതികൾ ഉപേക്ഷിക്കുക, വിലക്കയറ്റം തടയുക, പൊതു വിതരണം ശക്തിപ്പെടുത്തുക, കാർഷിക ഉൽപ്പന്നങ്ങൾക്ക് മതിയായ സംഭരണ വില നൽകുക, തൊഴിലില്ലായ്മ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സിഐടിയു, എഐകെഎസ്, എഐഎഡബ്ല്യൂയു എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സെപ്തംബർ അഞ്ചിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥമുള്ള ദക്ഷിണ മേഖല ജാഥ 11ന് ജില്ലയിൽ പര്യടനം നടത്തും.
  സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻപിള്ള ക്യാപ്റ്റനായ ജാഥയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി നെടുവത്തൂർ സുന്ദരേശൻ ജാഥ മാനേജരും പി ചിത്തരഞ്ജൻ, വി ഡി കാർത്യായനി, സി കെ ഹരികൃഷ്ണൻ, മുരളി മടന്തകോട്, കെ ജയപ്രകാശ് എന്നിവർ ജാഥാംഗങ്ങളുമാണ്. 
ശനിയാഴ്ച രാവിലെ 9.30ന് തിരുവല്ലയിൽ നൽകുന്ന സ്വീകരണത്തോടുകൂടി ജില്ലയിൽ ജാഥയുടെ പര്യടനം ആരംഭിക്കും. തുടർന്ന് 11ന് മല്ലപ്പള്ളി, 12ന് റാന്നി, രണ്ടിന് പത്തനംതിട്ട, മൂന്നിന് കോന്നി, നാലിന് കൊടുമൺ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം അഞ്ചിന് അടൂരിൽ സമാപിക്കും. 
 
 
 
പ്രധാന വാർത്തകൾ
Top