16 November Friday
ദേശീയ പ്രക്ഷോഭം

കർഷകസംഘം സത്യഗ്രഹം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 8, 2018

 പത്തനംതിട്ട

അഖിലേന്ത്യാ കിസാൻസഭ ദേശീയതലത്തിൽ നടത്തുന്ന ജയിൽ നിറയ്ക്കൽ സമരത്തിന്റെ ഭാഗമായി പത്തനംതിട്ട ഹെഡ് പോസ്റ്റ്ഓഫീസിന് മുന്നിൽ കർഷക സംഘം നേതൃത്വത്തിൽ വ്യാഴാഴ്ച കർഷക സത്യഗ്രഹം നടക്കും. 
കാർഷിക വിളകൾക്ക് ഉൽപാദന ചെലവും അതിന്റെ 50 ശതമാനവും ചേർത്ത് കേന്ദ്രസർക്കാർ താങ്ങുവില നിശ്ചയിക്കുക, റബർവിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, ഇറക്കുമതി നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചിട്ടുള്ളത്. 
പത്തനംതിട്ടയിൽ രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സത്യഗ്രഹം അഖിലേന്ത്യാ കിസാൻസഭ ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടം ചെയ്യും.  പ്രധാന മന്ത്രിക്ക് സമർപ്പിക്കുന്ന ഭീമഹർജിയുടെ ഭാഗമായി ജില്ലയിൽ നിന്നും ശേഖരിച്ച ഒപ്പുകൾ അടങ്ങുന്ന നിവേദനം കലക്ടർക്ക് സമർപ്പിക്കും. 
വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കർഷകസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്യും. എല്ലാ കർഷകരും നാട്ടുകാരും സത്യഗ്രഹത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കർഷകസംഘം ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്തും സെക്രട്ടറി ആർ തുളസീധരൻപിള്ളയും അഭ്യർഥിച്ചു. 
 
 
പ്രധാന വാർത്തകൾ
Top