24 September Monday

അടൂരിൽ നിപാ വൈറസെന്ന് വ്യാജ പ്രചാരണം

വെബ് ഡെസ്‌ക്‌Updated: Friday Jun 8, 2018

 

അടൂർ
അടൂരിൽ നിപാ വൈറസെന്ന് സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം.  നിപാ പിടിപെട്ട യുവാവിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചതായാണ് വ്യാജ പ്രചാരണം. അടൂരിൽ നിന്നും കൃഷ്ണകുമാർ (34) എന്നയാളിനെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽഎത്തിച്ചതായും ഇയാളെ ആശുപത്രിയിൽ എത്തിച്ചയുടൻ രോഗികളെ ആശുപത്രിയിൽ നിന്നും ഒഴിപ്പിച്ചതായുള്ള ശബ്ദരേഖയും മറ്റും വാട്സാപ്പിലും ഫേസ് ബുക്കിലും പ്രചരിച്ചത്.
കഴിഞ്ഞ ദിവസം കുളനട സ്വദേശിയായ കൃഷ്ണകുമാർ പനി ബാധിച്ച് ആശുപത്രിയിൽ എത്തിയിരുന്നു.കാലിൽ മുറിവുണ്ടായതിനാൽ വിദഗ്ധ ചികിൽസയ്ക്ക് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഇയാൾക്ക് സാധാരണ വൈറൽ പനിയാണെന്ന്  ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.കോഴിക്കോട് നിന്നാണ് ഇയാൾ വന്നതെന്ന് അറിയുക കൂടി ചെയ്തതോടെ സോഷ്യൽ മീഡിയ വിധിയെഴുതി ഇത്   നിപാ വൈറസ് തന്നെയെന്ന്. 
സോഷ്യൽ മീഡിയ പ്രചാരണം അറിഞ്ഞ് അടൂർ ജനറൽ ജനറൽ ആശുപത്രി സൂപ്രണ്ട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ടപ്പോൾ സാധാരണ വൈറൽ പനിയാണ് ഇയാൾക്ക് പിടിപെട്ടതെന്ന് പറയുകയും ചെയ്തു.
 
പ്രധാന വാർത്തകൾ
Top