Top
17
Sunday, December 2017
About UsE-Paper

പത്തനംതിട്ട ഏരിയ സമ്മേളനം: ദീപശിഖ- കൊടി- കൊടിമര ജാഥകള്‍ നാളെ

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > വെള്ളിയാഴ്ച ഓമല്ലൂര്‍ ചന്തമൈതാനിയിലെ പൊതുസമ്മേളന നഗറില്‍ പതാക ഉയരുന്നതോടെ സിപിഐ എം പത്തനംതിട്ട ഏരിയ സമ്മേളനത്തിന് തുടക്കമാകും. ശനി, ഞായര്‍ ദിവസങ്ങളില്‍ എന്‍ ആര്‍ പൊടിയന്‍- പി ആര്‍ പ്രസാദ് നഗറിലാണ് (ദര്‍ശന ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം. 12ന് പൊതുസമ്മേളനം മന്ത്രി എ കെ ബാലന്‍ ഉദ്ഘാടനംചെയ്യും.

ദീപശിഖ, പതാക, കൊടിമര, കപ്പി - കയര്‍ ജാഥകള്‍ വെള്ളിയാഴ്ച പകല്‍ മൂന്നിന് നേതാക്കളുടെ സ്മൃതിയിടങ്ങളില്‍നിന്ന് പര്യടനം ആരംഭിക്കും. കെ അനില്‍കുമാര്‍ ക്യാപ്ടനായ ദീപശിഖ ജാഥ അനശ്വര രക്തസാക്ഷി സി വി ജോസിന്റെ ബലികുടീരത്തില്‍നിന്ന് പ്രയാണം ആരംഭിക്കും. പാര്‍ടി ഏരിയ സെക്രട്ടറി എന്‍ സജികുമാര്‍ ദീപശിഖ കൈമാറും. പ്രതിനിധി സമ്മേളന നഗറില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ജി കൃഷ്ണന്‍ നായര്‍ ഏറ്റുവാങ്ങും.
പ്രതിനിധി സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാകജാഥ പി ആര്‍  പ്രസാദിന്റെ സ്മൃതിയിടത്തുനിന്നാണ് പ്രയാണം ആരംഭിക്കുന്നത്. അന്‍സാരി എസ് അസീസാണ് ക്യാപ്ടന്‍. പാര്‍ടി ജില്ലാ കമ്മിറ്റിയംഗം വി കെ പുരുഷോത്തമന്‍പിള്ള പതാക കൈമാറും. സമ്മേളനനഗറില്‍ ഏരിയ കമ്മിറ്റിയംഗം പി ജി പ്രസാദ് ഏറ്റുവാങ്ങും. മുള്ളനിക്കാട് എന്‍ ആര്‍ പൊടിയന്റെ സ്മൃതിയിടത്തുനിന്ന് കൊടിമര ജാഥ പ്രയാണം ആരംഭിക്കും. കെ ബാലകൃഷ്ണന്‍ നായരാണ് ക്യാപ്ടന്‍. ജില്ലാ കമ്മിറ്റിയംഗം എ ശ്രീകുമാര്‍ കൈമാറും. സമ്മേളനനഗറില്‍ ഏരിയ കമ്മിറ്റിയംഗം പി എന്‍ ശശി ഏറ്റുവാങ്ങും.
പൊതുസമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ഏബ്രഹാം മണ്ണായ്ക്കലിന്റെ സ്മൃതിയിടത്തുനിന്ന് ആരംഭിക്കും.ക്യാപ്ടന്‍ എസ് മീരാസാഹിബിന്  ജില്ലാ സെക്രട്ടറിയറ്റംഗം പ്രൊഫ. ടി കെ ജി നായര്‍ കൈമാറും. ഏരിയ കമ്മിറ്റിയംഗം ജെ ഇന്ദിരാദേവി ഏറ്റുവാങ്ങും. ടി സക്കീര്‍ ഹുസൈന്‍ ക്യാപ്ടനായ കൊടിമര ജാഥ പി എന്‍ രാജന്റെ സ്മൃതിയിടത്തുനിന്ന് പ്രയാണം ആരംഭിക്കും. ജില്ലാ കമ്മിറ്റിയംഗം അമൃതം ഗോകുലന്‍ കൈമാറും. ഏരിയ കമ്മിറ്റിയംഗം പി ആര്‍  പ്രദീപ് ഏറ്റുവാങ്ങും.
നാരങ്ങാനത്ത് ഷാജി തോമസിന്റെ ബലികുടീരത്തില്‍നിന്നാണ് കപ്പി- കയര്‍ ജാഥ ആരംഭിക്കുന്നത്. ബെന്നി ദേവസ്യയാണ് ക്യാപ്ടന്‍. ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാര്‍ കൈമാറും. പി എസ് കൃഷ്ണകുമാര്‍ ഏറ്റുവാങ്ങും.