14 December Friday

പറക്കോട‌് സഹ.ബാങ്കിൽ എന്റെ ബാങ്ക‌് പദ്ധതി

വെബ് ഡെസ്‌ക്‌Updated: Sunday Oct 7, 2018

 അടൂർ

പറക്കോട് സർവീസ് സഹകരണ ബാങ്കിലെ എന്റെ ബാങ്ക് പദ്ധതി മന്ത്രി ജെ മേഴ‌്സിക്കുട്ടിയമ്മ ഉദ‌്ഘാടനം ചെയ‌്തു. ബാങ്ക് പ്രസിഡന്റ് അഡ്വ. ജോസ് കളീയ്ക്കൽ അധ്യക്ഷനായി. നാട്ടുകൂട്ടം സ്വയം സഹായ വായ്പ പദ്ധതി ചിറ്റയം ഗോപകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റുമാരെ നഗരസഭ ചെയർപേഴ്സൺ  ഷൈനി ജോസ് ആദരിച്ചു. മികച്ച കർഷകരെ ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് വിജു രാധാകൃഷ്ണൻ ആദരിച്ചു. സഹകരണ ജോ. രജിസ്ട്രാർ അബ്ദുൾ ഗഫാർ നിക്ഷേപം സ്വീകരിച്ചു. എ പി ജയൻ, ടി ഡി ബൈജു, അഡ്വ. എസ് മനോജ്, ദിവ്യാ റെജി മുഹമ്മദ്, ജി  കമലൻ, കെ സന്തോഷ് കുമാർ, ബി  ലത, ടി മധു, സിന്ധു തുളസീധരൻ, കെ പ്രസന്നകുമാർ, വി വേണു, ഇ കെ സുരേഷ് എന്നിവർ സംസാരിച്ചു. പി വി രാജേഷ് സ്വാഗതവും ഇ എ റഹിം പദ്ധതി റിപ്പോർട്ട് അവതരണവും നടത്തി. ജി എസ് രാജശ്രീ നന്ദി പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top