20 July Friday

കേന്ദ്ര നയങ്ങള്‍ക്കെതിരെ പോസ്റ്റ് ഓഫീസിലേക്ക് ഉജ്വല യുവജന മാര്‍ച്ച്

വെബ് ഡെസ്‌ക്‌Updated: Saturday Oct 7, 2017

ഡിവൈഎഫ്ഐ നടത്തിയ ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് സംസ്ഥാന ട്രഷറര്‍ പി ബിജു ഉദ്ഘാടനം ചെയ്യുന്നു

 പത്തനംതിട്ട > കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന പിന്‍വലിക്കുക, ജിഎസ്ടി ഏര്‍പ്പെടുത്തിയവഴി വിവിധ മേഖലകളില്‍ ജനത്തിനുണ്ടായ ദുരിതത്തിന് പരിഹാരം കാണുക, രാജ്യത്ത് തൊഴിലില്ലായ്മ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്. ഉന്തുവണ്ടിയും ഇരുചക്ര വാഹങ്ങളും തള്ളി ഉരുട്ടി പ്രതീകാത്മകമായാണ് സമരം സംഘടിപ്പിച്ചത്. കണ്ണങ്കരയില്‍നിന്ന് മാര്‍ച്ച് ആരംഭിച്ചു.
ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറര്‍ പി ബിജു മാര്‍ച്ച് ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം വി സഞ്ജു അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി ബി സതീഷ്കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റംഗം അഡ്വ. കെ യു ജനീഷ് കുമാര്‍, സംസ്ഥാന കമ്മിറ്റിയംഗം ആര്‍ ശ്യാമ എന്നിവര്‍ സംസാരിച്ചു. പത്തനംതിട്ട ബ്ളോക്ക്  സെക്രട്ടറി അനീഷ് വിശ്വനാഥ് നന്ദി പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top