24 September Monday

ഇന്ധനവില വർധന: 11 കേന്ദ്രങ്ങളിൽ ഇന്ന‌് യുവജന മാർച്ച്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 പത്തനംതിട്ട 

ഇന്ധനവില വർധനക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ വെള്ളിയാഴ്ച ബ്ലോക്ക് കേന്ദ്രങ്ങളിൽ കേന്ദ്രസർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്തും.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. കെ യു ജനീഷ് കുമാർ പത്തനംതിട്ട ടെലിഫോൺ ഭവൻ മാർച്ചും ജില്ലാ പ്രസിഡന്റ് എം വി സഞ്ജു കോഴഞ്ചേരി പോസ്റ്റ് ഓഫീസ് മാർച്ചും ഉദ്ഘാടനം ചെയ്യും. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി ബി സതീഷ് കുമാർ പന്തളത്തും ആർ ശ്യാമ റാന്നിയിലും സമരം ഉദ്ഘാടനം ചെയ്യും. കോന്നിയിൽ ജി സംഗേഷ്, കൊടുമണ്ണിൽ ബി നിസാം, മല്ലപ്പള്ളിയിൽ അഡ്വ. ആർ മനു, അടൂരിൽ വികാസ് ടി നായർ, ഇരവിപേരൂരിൽ ഷിജു പി കുരുവിള, പെരുനാട് ജോബി ടി ഈശോ, തിരുവല്ലയിൽ പ്രകാശ് ബാബു എന്നിവരും സമരം ഉദ്ഘാടനം ചെയ്യും.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top