19 November Monday

കോന്നി ആശുപത്രിയിലെ പ്രതിസന്ധി പരിഹരിക്കണമെന്ന് സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 കോന്നി

കോന്നി താലൂക്ക് ആശുപത്രിയിലെ പ്രവർത്തന പ്രതിസന്ധി  പരിഹരിക്കണമെന്ന് സിപിഐ എം കോന്നി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു .ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ആശുപത്രി അധികൃതരും തമ്മിലുള്ള ശീതസമരമാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും മുടങ്ങുന്ന സ്ഥിതിയാണുള്ളത്.ദൈനം ദിന ചിലവുകൾക്കുള്ള തുക ബ്ലോക്ക് പ്രസിഡന്റ് അനുവദിക്കുന്നില്ല .പ്രളയത്തിന് ശേഷം പകർച്ചവ്യാധികൾ തടയുന്നതിന് ഊർജിത പ്രവർത്തനം നടത്തേണ്ട ഘട്ടത്തിൽ ഉള്ള ഇ ചക്കളത്തിപോര് അവസാന്നിപ്പിക്കണം.  ആശുപത്രി വികസനത്തിൽ ബ്ലോക്ക് പഞ്ചായത്ത് തികഞ്ഞ അലംഭാവമാണ് സ്വീകരിക്കുന്നത്. ആശുപത്രിയിൽ വൈദ്യുതി മുടക്കം കൂടാതെ ലഭിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നടപടി സ്വീരിക്കുന്നില്ല. ജനറേറ്റർ വാങ്ങി സ്ഥാപിക്കണമെന്ന് ആവശ്യം ദീർഘകാലമായി ഉന്നയിക്കുന്നെങ്കിലും സാങ്കേതിക ന്യായം പറഞ്ഞ് നടപ്പാക്കാൻ തയ്യാറാകുന്നില്ല. ഓപ്പറേഷൻ തിയേറ്ററുകൾ പ്രവർത്തിക്കാൻ കഴിയാത്തതിന് ഇതൊരു കാരണമാണ്.ഇതുമൂലം സ്പെഷാലിസ്റ്റ് ഡോക്ടർമാർ ഇവിടെ ജോലി ചെയ്യാൻ തയ്യാറാകാതെ മറ്റ് ആശുപത്രികളലേക്ക് മാറി പോകുന്നു.ഗൈനക്കോളജി ഡോക്ടർ ഉണ്ടെങ്കിലും ലേബർ റൂം ഇല്ല. ഡോക്ടറുടെ സേവനം പൂർണ്ണമായി ഉപയോഗിക്കാൻ കഴിയുന്നില്ല. ഇൻപേഷ്യന്റ് വാർഡിൽ അടിസ്ഥാന സൗകര്യം ഇല്ല .രോഗികളുടെ ശൗചാലയങ്ങൾ പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ഡോക്ടർമാർക്കും ജീവനക്കാർക്കും ക്വാർട്ടേഴ്സ് അപകടാവസ്ഥയിൽ ആണ്. അടിസ്ഥാന വികസനത്തിന്നു വേണ്ടി ഒന്നും ചെയ്യാൻ കഴിയുന്നില്ല. പകരം ആസുത്രണമില്ലാതെ ഫണ്ട് ചിലവഴിക്കുക എന്ന ലക്ഷ്യത്തോടെ കുറെ കെട്ടിടങ്ങൾ നിർമ്മിക്കുകയാണ് ചെയ്യുന്നത് .വാഹനത്തിൽ കൊണ്ട് വരുന്ന രോഗികളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നതിന് കെട്ടിട നിർമ്മാണത്തിലെ അശാസ്ത്രീയത മൂലം പ്രയാസമനുഭവപെടുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ തെറ്റായ സമീപനം മൂലം ആശുപത്രിയിൽ അസൗകര്യങ്ങൾ വർദ്ധിക്കുകയാണ്.ആശുപത്രി സുപ്രണ്ട് സ്വീകരിക്കുന്ന ഏകപക്ഷീയമായ നിലപാട് കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുകയാണ്.ഇത് അംഗീകരിക്കാൻ കഴിയില്ല. നിലവിലെ പോര് രോഗികളെയും  ജനങ്ങളെയും ദുരിതത്തിലാക്കുകയാണ്.ഭരണ പ്രതിസന്ധി പരിഹരിക്കാനും താലുക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപെടുത്താനും ബ്ലോക്ക് പഞ്ചായത്ത് തയ്യാറാവണം അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സിപിഐ എം ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ അറിയിച്ചു.
 
 
പ്രധാന വാർത്തകൾ
Top