17 October Wednesday
റാന്നിയുടെ ഉയർത്തെഴുന്നേൽപ്പിന് വേണ്ടത് പിന്തുണ

മുട്ടു മടക്കില്ല, നമ്മൾ അതിജീവിക്കും

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018

 പത്തനംതിട്ട

പ്രളയം കശക്കിയെറിഞ്ഞ റാന്നിയുടെ ഉയിർത്തെഴുന്നേൽപ്പിന് വേണ്ടത് എല്ലാമേഖലയിൽനിന്നുമുള്ള പിന്തുണ. മലയോര നാടിന്റെ ഐക്യവും ശക്തിയും വീണ്ടെടുപ്പിന് അനിവാര്യം. റാന്നി വലിയ പാലം തകർന്നപ്പോൾ പലരും പറഞ്ഞു റാന്നി 34 വർഷം പിന്നിലേക്ക് പോയെന്ന്. എന്നാൽ, റെക്കോഡ് വേഗത്തിൽ പാലം പുതുക്കി പണിയുകയും റാന്നി അതിന്റെ പ്രൗഡിയോടെ തിരിച്ചു വരികയും ചെയ്തത് ചരിത്രമാണ്.  
ഈ പ്രളയക്കെടുതികളും മറികടക്കാൻ റാന്നി നിവാസികളുടെ ഐക്യത്തിനും സാമൂഹ്യബോധത്തിനും കഴിയും. ദുരന്തത്തിന് മുന്നിൽ മുട്ടു മടക്കില്ല, ഇതിനെ നമ്മൾ അതിജീവിക്കുമെന്നും എംഎൽഎ പറഞ്ഞു. പത്തനംതിട്ട പ്രസ് ക്ലബ് സംഘടിപ്പിച്ച 'പ്രളയബാധിത പത്തനംതിട്ടയ്ക്കായി ഒഴുക്കിനെതിരെ ഒന്നിച്ച്' സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു എംഎൽഎ.
സർവതും നഷ്ടപ്പെട്ടവരാണ് അവർ. വീടുകൾ നഷ്ടമായവർ,  ഗൃഹോപകരണങ്ങൾ എല്ലാം ഒഴുക്കെടുത്തു പോയവർ, വാണിജ്യ സ്ഥാപനങ്ങളും കാർഷിക വിളകളും നശിച്ചവർ, വളർത്തു മൃഗങ്ങളും വാഹനങ്ങളും നഷ്ടമായവർ.... അങ്ങനെ നിരവധി പേർ ..... എല്ലാം തിരിച്ചു പിടിക്കുന്നതിനും ഉയിർത്തെഴുന്നേൽക്കുന്നതിനും നിങ്ങളോടൊപ്പം ഞങ്ങളുണ്ടെന്ന ഉറച്ച പിന്തുണ അവർക്ക് ആവശ്യമുണ്ടെന്ന് രാജൂ ഏബ്രഹാം പറഞ്ഞു.
 
പ്രധാന വാർത്തകൾ
Top