21 September Friday

ചിറ്റാർ ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ അമ്മയ്ക്കും കുഞ്ഞിനും പ്രത്യേക മുറി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

 ചിറ്റാർ 

ചിറ്റാർ മാർക്കറ്റ് ജങ്ഷനിൽ ബസ് കാത്തിരിപ്പു കേന്ദ്രത്തിന് സമീപം അമ്മയ്ക്കും കുഞ്ഞിനുമായി നിർമിച്ച പ്രത്യേക മുറി ഉദ്ഘാടനം ചെയ്തു. 
ചിറ്റാർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി     നിർമ്മിച്ച മുറിയിൽ ഫാൻ, കുടിവെള്ളം, പ്രത്യേക ഇരിപ്പിടങ്ങൾ എല്ലാം ക്രമീകരിച്ചിട്ടുണ്ട്. ലോക മുലയൂട്ടൽ വാരാചരണത്തോടനുബന്ധിച്ചാണ് ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചത്. 
പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി കെ സജി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന ശ്രീധരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്തംഗം മറിയാമ്മ വർഗീസ് സ്വാഗതവും ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന പ്രഭാകരൻ നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top