26 September Wednesday

പീഡനം: യുവമോർച്ച നേതാവ് റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 7, 2018

 ഇരവിപേരൂർ

മാനസിക, വൈകല്യമുള്ള യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ പൊലീസ് അറസ്റ്റ് ചെയ്ത യുവമോർച്ച പ്രവർത്തകനായ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ്ചെയ്തു. പുറമറ്റം വരിക്കാപ്പള്ളിൽ അശോക്കുമാറി(36)നെയാണ് പത്തനംതിട്ട സെക്കൻഡ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. ബിജെപി സംസ്ഥാന നേതാക്കളുടെയടക്കം  മാനസപുത്രനായ അശോക്കുമാർ കുമ്പനാട് ചർച്ച് ഓഫ് ഗോഡ് ആസ്ഥാനമന്ദിരം ആക്രമിച്ച കേസിലടക്കം നിരവധി ക്രിമിനൽ  കേസുകളിൽ പ്രതിയാണ്.
പിആർഡിഎസ് ആസ്ഥാനം സന്ദർശിച്ച് മടങ്ങിയ യുവതിയെ പിന്തുടർന്ന പ്രതി ആളൊഴിഞ്ഞ സ്ഥലത്ത് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഒളിവിൽ പോയ ഇയാളെ മൂന്നാഴ്ചയ്ക്കു ശേഷം തിരുവല്ലയിൽ ബിജെപി നേതാവിനൊപ്പം കാറിൽ സഞ്ചരിക്കുവെയാണ് നാട്ടുകാർ കണ്ടത്. നാട്ടുകാർ തിരിച്ചറിഞ്ഞതിനെ തുടർന്ന് കാറിൽ നിന്നിറങ്ങി ഓടി. നാട്ടുകാർ തിരുവല്ല പൊലീസിനെ വിവരമറിയിക്കുകയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചലിൽ കണ്ടെത്തുകയുമായിരുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top