19 November Monday
ആഗസ്ത് 9ന്റെ കർഷക ധർണ

3000 പേരെ പങ്കെടുപ്പിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Jul 7, 2018

പത്തനംതിട്ട

കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ സെപ്തംബർ അഞ്ചിന് നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ മുന്നോടിയായി ആഗസ്ത് ഒമ്പതിന് പത്തനംതിട്ടയിൽ കർഷകധർണ സംഘടിപ്പിക്കും. ധർണയിൽ മൂവായിരം പേരെ പങ്കെടുപ്പിക്കാൻ കർഷകസംഘം ജില്ലാ കൺവൻഷൻ തീരുമാനിച്ചു. 

സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, റബർ ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലത്തകർച്ചയ്ക്ക് പരിഹാരം കാണുക, കാർഷിക കടം എഴുതി തള്ളുക, ദരിദ്ര കർഷകർക്ക് പലിശ രഹിത വായ്പ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭം.

പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജിൽ ചേർന്ന ജില്ലാ കൺവൻഷൻ കർഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു കോയിക്കലേത്ത് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രവർത്തന പരിപാടി വിശദീകരിച്ചു. ജില്ലാ സെക്രട്ടറി ആർ തുളസീധരൻപിള്ള സ്വാഗതവും പത്തനംതിട്ട ഏരിയ സെക്രട്ടറി പി ആർ പ്രദീപ് നന്ദിയും പറഞ്ഞു.

 

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top