19 December Wednesday

കോട്ടാങ്ങൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഭിന്നത മുറുകുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
മല്ലപ്പള്ളി
കോട്ടാങ്ങൽ പഞ്ചായത്തിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ ചൊല്ലി കോൺഗ്രസിനുള്ളിൽ അഭിപ്രായ ഭിന്നത മുറുകുന്നു.15നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്.പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. ഇത് യുഡിഎഫ് വീതം വച്ചിരിക്കുകയായിരുന്നു. ആദ്യ മൂന്നു വർഷം കോൺഗ്രസിലെ തന്നെ രണ്ട് പേർക്കും അവസാന രണ്ട് വർഷം കേരളാ കോൺഗ്രസിനുമാണ്. ധാരണ പ്രകാരം കേരളാ കോൺഗ്രസ് അംഗമാണ് അടുത്ത പ്രസിഡന്റ്. എന്നാൽ 13 അംഗ പഞ്ചായത്തിൽ യുഡിഎഫിന് ഒൻപത് അംഗങ്ങളാണ് ഉണ്ടായിരുന്നത്. കോൺഗ്രസ് നാല്, കേരള കോൺഗ്രസ് മൂന്ന്, മുസ്ലിം ലീഗ് രണ്ട്. വൈസ് പ്രസിഡന്റായിരുന്ന കേരള കോൺഗ്രസിലെ എഴാം വാർഡ് അംഗം ജോബിച്ചൻ തോമസിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഐ എം വിജയിച്ചതോടെ കേരള കോൺഗ്രസിന് രണ്ട് അംഗങ്ങളായി കുറഞ്ഞു. ഇതോടെ കേരള കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം രണ്ട് വർഷം നൽകുന്നതിന് പാർട്ടിക്കുള്ളിലും ഘടകകക്ഷികളിലും എതിർപ്പ് പുകഞ്ഞു തുടങ്ങി. പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിന് ലഭിക്കുന്നതിനെ രഹസ്യമായി എതിർക്കുന്നവരും കേരളാ കോൺഗ്രസിലും ഉള്ളതായി പറയുന്നു.നാല് അംഗങ്ങളുള്ള യുഡി എഫിലെ പ്രധാന കക്ഷിയായ കോ ഗ്രസിന് പഞ്ചായത്തിൽ ഒരു സ്ഥാനവും ഇല്ലാതാകുന്നതിനോട് യോജിക്കാൻ കഴിയുന്നില്ലെന്നാണ‌് പാർട്ടിക്കുള്ളിലെ നല്ലൊരു വിഭാഗം പ്രവത്തകരും പറയുന്നത്.പ്രസിഡന്റ്, വൈസ് പ്രസിഡന്റ് ഈ സ്ഥാനങ്ങളെല്ലാം ഘടകകക്ഷികളുടെതാകും. സ്റ്റാൻഡിംഗ് കമ്മിറ്റി സ്ഥാനം പോലും പഞ്ചായത്തിൽ കോൺഗ്രസിനില്ല. ഘടകകക്ഷികളുടെ അടിമത്തത്തിന് വഴങ്ങാൻ തയ്യാറാകേണ്ടന്നാണ് കോൺഗ്രസിനള്ളിലെ സംസാരം. 15ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടാകാൻ സാധ്യത തെളിഞ്ഞു. ഒന്നര പതിറ്റാണ്ടിലേറയായി പഞ്ചായത്തിൽ വർഷാവർഷം പ്രസിഡന്റ് മാറ്റം തുടങ്ങിയിട്ട്.ഒരു മുന്നണിക്ക് വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം വീതം വെച്ച് പരീക്ഷിക്കുന്നത് പഞ്ചായത്തിൽ പല വികസനങ്ങൾക്കും തടസമായിരിക്കുകയാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top