12 December Wednesday

ബംഗാൾ ജീവനക്കാർക്ക് ഐക്യദാർഢ്യം; എഫ്എസ്ഇടിഒ പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Dec 6, 2018
പത്തനംതിട്ട
കൊടിയ പീഡനങ്ങളും  മമതസർക്കാരിന്റെ വേട്ടയാടലുകളും മറി കടന്ന‌്  പ്രഷോഭം നടത്തുന്ന ബംഗാൾ ജീവനക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച്   എഫ്എസ്ഇടിഒ നേതൃത്വത്തിൽ  പത്തനംതിട്ടയിൽ    പ്രകടനം നടത്തി . എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എ ഫിറോസ് ഉദ്ഘാടനം ചെയ്തു.   കേരള എൻ ജി ഒ യൂണിയൻ സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എസ് ജയശ്രീ, ഡി സുഗതൻ, കെജിഒഎ  നേതാവ് ഹബീ ബ് മുഹമ്മദ്,   അഹമ്മദ് സാജു, ജി ബിനുകുമാർ, മാത്യു എം അലക്സ്, ശ്രീലത ആർ നായർ, വിവേക് ജേക്കബ‌് ജോർജ്  എന്നിവർ സംസാരിച്ചു.
ആറാം ശമ്പളപരിഷ്ക്കരണം നടപ്പാക്കുക, കുടിശ്ശികയായ 56 ശതമാനം ക്ഷാമബത്ത അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ‌് ബംഗാളിൽ സംസ്ഥാന ഗവ.  ജീവനക്കാർ പ്രക്ഷോഭം നടത്തുന്നത‌്. സംഘടനാ പ്രവർത്തനം അനുവദിക്കാത്ത തരത്തിൽ മമതാ സർക്കാർ ജീവനക്കാരെ വേട്ടയാടുകയാണ്. സമരത്തിനു നേതൃത്വം നൽകുന്ന സംഘടനാ നേതാക്കളെ തെരഞ്ഞുപിടിച്ച‌് ഡാർജിലിങ‌് പോലുള്ള വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയാണ് .
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top