Top
25
Saturday, November 2017
About UsE-Paper

അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരം ചരിത്രസംഭവമാക്കാന്‍ നാടൊരുങ്ങുന്നു

Monday Nov 6, 2017
വെബ് ഡെസ്‌ക്‌
ദേശാഭിമാനി അക്ഷരമുറ്റം ജില്ലാതല ക്വിസ് മത്സരത്തിന്റെ ഭാഗമായ ഉല്‍പ്പന്നശേഖരണത്തിന്റെ ഉദ്ഘാടനം കൊടുമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍ കര്‍ഷകനായ രാമകൃഷ്ണനില്‍നിന്ന് വാഴക്കുല സ്വീകരിച്ച് നിര്‍വഹിക്കുന്നു

 കൊടുമണ്‍ > അങ്ങാടിക്കല്‍ എസ്എന്‍വിഎച്ച്എസില്‍ 11ന് നടക്കുന്ന അറിവുത്സവത്തെ വരവേല്‍ക്കാന്‍ നാടും നാട്ടുകാരും ഒരുങ്ങുന്നു. ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ജില്ലാതല മത്സരം ചരിത്രസംഭവമാക്കാനുള്ള തയ്യാറെടുപ്പിലാണ് അങ്ങാടിക്കല്‍ നിവാസികളും സംഘാടക സമിതിയും.  ജില്ലയുടെ വിവിധ ‘ഭാഗങ്ങളില്‍ നിന്നെത്തുന്ന മത്സരാര്‍ഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയും വരവേല്‍ക്കാന്‍ സ്വാഗത സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.

 ജില്ലയിലെ 11 സബ്ജില്ലകളില്‍നിന്ന് വിജയം വരിച്ച 176 പ്രതിഭകളാണ് ജില്ലാതലത്തില്‍ തങ്ങളുടെ അറിവിന്റെ മാറ്റുരയ്ക്കുന്നത്. എല്‍പി, യുപി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നി വിഭാഗങ്ങളില്‍ ഒന്നും, രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയവര്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും. നിരവധി സമ്മാനങ്ങളാണ് മത്സര വിജയികളെ കാത്തിരിക്കുന്നത്. ഏഷ്യയിലെ തന്നെ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ ക്വിസ് മത്സരം വന്‍വിജയമാക്കാനുള്ള ഒരുക്കത്തിലാണ് നാട്.
 മത്സരത്തിനെത്തുന്ന കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കുമുള്ള ഭക്ഷണത്തിന് ആവശ്യമായ നാടന്‍ പച്ചക്കറികളും വാഴക്കുലയും കര്‍ഷകരില്‍നിന്ന് ശേഖരിച്ചുവരികയാണ്. കര്‍ഷകനായ രാമകൃഷ്ണനില്‍നിന്ന് വാഴക്കുല സ്വീകരിച്ച് കൊടുമണ്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എംആര്‍എസ് ഉണ്ണിത്താന്‍ ഉല്‍പ്പന്നശേഖരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാഗത സംഘം കണ്‍വീനര്‍ കെ കെ അശോക് കുമാര്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡി രാജാറാവു, കെ രവി, ബിനു ഗോപി എന്നിവര്‍ പങ്കെടുത്തു.