22 September Saturday

നഷ്‌ടം തിട്ടപ്പെടുത്താൻ സംസ്‌കാരിക വകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
കോഴഞ്ചേരി
പ്രളയത്തി ൽ പൈതൃക ഗ്രാമമായ ആറന്മുളയിലെ കണ്ണാടി നിർമാണ യൂണിറ്റുക ൾക്ക് ഉണ്ടായ നാശനഷ്ടം സാംസ്‌കാരിക വകുപ്പിന്റെ എൻജിനീയർ തിട്ടപ്പെടുത്തി നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന‌്  സർക്കാരിന് നൽകുമെന്ന് വീണാജോർജ് എംഎൽഎ പറഞ്ഞു. 
പ്രളയത്തി ൽ ആറന്മുളയിലെ കണ്ണാടി നിർമാണ യൂണിറ്റുകൾക്കുണ്ടായ നാശനഷ്‌നടം വിലയിരുത്തുന്നതിന്  സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ടി ആർ സദാശിവന്റെ നേതൃത്തിൽ എത്തിയ സംഘത്തോടൊപ്പം വിവിധ യൂണിറ്റുകൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു എംഎൽഎ. 
ജീവനോപാധി നഷ്ടമായ തൊഴിലാളികളുടെ പ്രയാസങ്ങൾ കണ്ടറിഞ്ഞ് സാംസ്‌കാരിക വകുപ്പ് പ്രവർത്തിക്കുമെന്നും സംസ്ഥാനത്തെ പൈതൃകഗ്രാമങ്ങളെല്ലാം റൂറൽ ആർട്ട് ഹബ്ബിന്റെ ഭാഗമാക്കി സംരക്ഷിക്കുന്നതിനു ള്ള നടപടികൾ നടന്നുവരികയാണെന്നും ഡയറക്ടർ പറഞ്ഞു. 
വിനോദസഞ്ചാരം, സാംസ്‌കാരികം, വ്യവസായം എന്നീ മൂന്ന് മേഖലകളിലും സാധ്യതയുള്ള ഒന്നാണ് ആറന്മുള കണ്ണാടി. രസം ഉപയോഗിച്ചുണ്ടാക്കുന്ന കണ്ണാടികളിൽ നിന്ന് വ്യത്യസ്തമായി പ്രത്യേക ലോഹക്കൂട്ടിലാണ് ആറന്മുള കണ്ണാടി നിർമിക്കുന്നത്. വിശ്വബ്രാഹ്മണ ആറന്മുള മെറ്റൽ മിറർ നിർമാണ സൊസൈറ്റിയുടെ കീഴിൽ 22 യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ബഹുഭൂരിപക്ഷം യൂണിറ്റുകളും പൂർണമായും നശിച്ചു. കണ്ണാടി നിർമാണത്തിനുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളും വെള്ളം കയറി നശിച്ചു. 
സാംസ്‌കാരിക  മന്ത്രി എ കെ ബാലന്റെ നിർദ്ദേശ പ്രകാരമാണ് സാംസ്‌കാരിക വകുപ്പ് ഡയറക്ടർ സന്ദർശനത്തിന് എത്തിയത്. ആറന്മുള പുഞ്ചയിൽ നിന്ന് മണ്ണെടുത്തായിരുന്നു കണ്ണാടിയുടെ നിർമാണപ്രവർത്തനങ്ങൾ നടത്തിയിരുന്നത്. പ്രളയത്തിൽ പുഞ്ച ചെളി അടിഞ്ഞ് മണ്ണ് എടുക്കാൻ കഴിയാത്ത അവസ്ഥയാണുള്ളത്. അതുകൊണ്ട് മാന്നാറിൽനിന്ന‌് താൽക്കാലികമായി മണ്ണ് കൊണ്ടുവന്ന് നിർമാണം നടത്താനാണ് തീരുമാനം.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top