14 November Wednesday

ഇരവിപേരൂരിൽ ദേശാഭിമാനി പത്രപ്രചാരണത്തിന‌് തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
ഇരവിപേരൂർ 
ഇരവിപേരൂർ ഏരിയയിലെ ദേശാഭിമാനി വാർഷിക വരിക്കാരെ ചേർക്കുന്ന പ്രവർത്തനത്തിന‌് തുടക്കമായി. വള്ളംകുളം എബ്രോണി വുഡ‌്സ‌് മാനേജിങ‌് ഡയറക‌്ടർ സാമുവൽ ചാക്കോയെ ആദ്യ വരിക്കാരനാക്കി ദേശാഭിമാനി ഡയറക‌്ടർ അഡ്വ. കെ അനന്തഗോപൻ ഉദ‌‌്ഘാടനം ചെയ‌്തു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ജി അജയകുമാർ, ഏരിയാ സെക്രട്ടറി പി സി സുരേഷ‌് കുമാർ, അലക‌്സ‌് കെ തൊമസ‌്, സാബു ബഹനാൻ, മോഹനൻ, ബ്ലോക്ക‌് പഞ്ചായത്തംഗം സബിത കുന്നത്തേട്ട‌് തുടങ്ങിയവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
Top