26 September Wednesday

എഫ‌്എസ‌്ഇടിഒ പ്രകടനവും യോഗവും നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018
പത്തനംതിട്ട
കേന്ദ്ര  സർക്കാരിന്റെ    ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരും, കർഷകരും, തൊഴിലാളികളും നടത്തിയ പാർലമെൻറ് മാർച്ചിന‌്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി. ടൗൺ ചുറ്റി നടത്തിയ പ്രകടനം മിനിസിവിൽ സ്റ്റേഷൻ മുന്നിൽ സമാപിച്ചു. 
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എ ഫിറോസ് യോഗം ഉദ്ഘാടനം ചെയ്തു. കെജിഒഎ ജില്ലാ സെക്രട്ടറി ഡോ.ബി എൻ ഷാജി, എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ ജി ബിനുകുമാർ, എകെപിസിടിഎ ജില്ലാ സെക്രട്ടറി വിവേക് ജേക്കബ് ഏബ്രഹാം, എഫ്എസ്ഇടിഒ താലൂക്ക് സെക്രട്ടറി ആദർശ് കുമാർ എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top