24 September Monday

ഹാരിസൺ മലയാളം ലിമിറ്റഡ‌് ഒൻപത‌് ലക്ഷം കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 പത്തനംതിട്ട

ഹാരിസൺ മലയാളം ലിമിറ്റഡ‌് സ‌്ട്രാറ്റജിക‌് ബിസിനസ‌് യൂണിറ്റ‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് ഒൻപത‌് ലക്ഷം രൂപ കൈമാറി. ഹാരിസൺ മലയാളം ലിമിറ്റഡ‌് പ്രസിഡന്റ‌് വി വിനയരാഘവൻ, റബർ ബിസിനസ‌് ഹെഡ‌് ബിജു പണിക്കർ, ട്രാൻസ‌്ഫോർമേഷൻ ഹെഡ‌് സി ആർ രഘു  എന്നിവർ കലക്ടറേറ്റിൽ എത്തി  കലക്ടർ പി ബി നൂഹിന‌് തുക കൈമാറിയത‌്. ട്രേഡ‌് യൂണിയൻ നേതാക്കളായ അജയകുമാർ(സിഐടിയു), ഗോപി(ബിഎംഎസ‌്), ഷംസുദ്ദീൻ, വാസുദേവൻ(ഐഎൻടിയുസി) ഇളമണ്ണൂർ രവി(എഐടിയുസി) തുടങ്ങിയവർ പങ്കെടുത്തു. ഇതിനു പുറമെ കോന്നി പഞ്ചായത്തുകളിലെ ദുരിതബാധിതർക്കായി 50,000 രൂപയും ഹാരിസൺ മലയാളം ലിമിറ്റഡ‌് കൈമാറിയിരുന്നു.
പ്രധാന വാർത്തകൾ
Top