24 September Monday

എൻജിഒ യൂണിയൻ റോഡ‌് ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 കോഴഞ്ചേരി

കേരള എൻജിഒ.യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മല്ലപ്പുഴശ്ശേരി പഞ്ചായത്തിൽ റോഡ് ശുചീകരിച്ചു. പരമൂട്ടിൽപടി ﹣ വെട്ടത്തുപടി റോഡാണ് ശുചീകരിച്ചത്. പ്രളയത്തെ തുടർന്ന് കാൽനടയാത്ര പോലും ദുസ്സഹമായിരുന്ന റോഡ് വൃത്തിയാക്കിയ പ്രവർത്തനത്തിൽ വനിതകൾ ഉൾപ്പെടെ ഇരുനൂറ്റമ്പതോളം ജീവനക്കാർ പങ്കെടുത്തു. പരിപാടി  കേരള ഷോപ്സ് ആൻഡ‌് എസ്റ്റാബ്ലിഷ‌്മെന്റ‌് വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാൻ അഡ്വ.കെ.അനന്തഗോപൻ ഉദ‌്ഘാടനം ചെയ‌്തു.  പഞ്ചായത്ത് പ്രസിഡന്റ‌് ലത വിക്രമൻ സംസാിരച്ചു.  യൂണിയൻ ജില്ലാ സെക്രട്ടറി സി വി സുരേഷ് കുമാർ സ്വാഗതവും ജില്ലാ പ്രസിഡന്റ‌്  എ ഫിറോസ് നന്ദിയും പറഞ്ഞു. ശുചീകരണ പ്രവർത്തനത്തിനിടെ  കലക്ടർ പി ബി നൂഹ് സ്ഥലം സന്ദർശിക്കുകയും പ്രവർത്തകരെ അഭിസംബോധന ചെയ്യുകയുമുണ്ടായി.   ഡെപ്യൂട്ടി കലക്ടർ (ദുരന്തനിവാരണം ) എസ്  ശിവപ്രസാദ് സംസാരിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എ അജിത്കുമാർ, ജില്ലാ ട്രഷറാർ ജി ബിനുകുമാർ, ജില്ലാ ജോ. സെക്രട്ടറിമാരായ ഡി സുഗതൻ, മാത്യു 'എം അലക്സ്, ജില്ലാ വൈസ് പ്രസിഡന്റ‌്  എസ‌്ബിനു, ജില്ലാ വനിതാ സബ് കമ്മിറ്റി കൺവീനർ എൽ .അഞ്ജു, ഏരിയ സെക്രട്ടറിമാരായ കെ സജികുമാർ, പി എൻ അജി, പി  ജി  ശ്രീരാജ്, പി  ബി മധു, ജെ പി ബിനോയ്, എസ് ശ്യാംകുമാർ, കെ ശ്രീനിവാസൻ എന്നിവർ നേതൃത്വം നൽകി..യൂണിയന്റെ നേതൃത്വത്തിൽ  രണ്ടാഴ്ചയായി വിവിധ തരത്തിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഏറ്റെടുത്തത്.വീടുകളുടെ വൃത്തിയാക്കൽ, കിണറുകളുടെ ശുചീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ ഏരിയ  കമ്മിറ്റികളുടെ നേതൃത്വത്തിൽ നടന്നുവരികയാണ്. അടുത്ത ഘട്ടമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top