18 November Sunday

കോയിപ്രം പഞ്ചായത്ത‌് ഭരണം: സിപിഐ എം മാർച്ച‌് ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018

 ഇരവിപേരൂർ

പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തങ്ങളിൽ യുഡിഎഫ‌് ഭരിക്കുന്ന കോയിപ്രം പഞ്ചായത്ത‌് ഭരണസമിതി കാട്ടുന്ന ഗുരുതര അലംഭാവത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ബുധനാഴ‌്ച പഞ്ചായത്ത‌് ഓഫീസിലേക്ക‌് ബഹുജനമാർച്ചും ധർണയും നടത്തും. മാർച്ച‌് സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ‌്ഘാടനം ചെയ്യും. 
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ കനത്ത നാശനഷ്ടം ഉണ്ടായ പ്രദേശങ്ങളിലൊക്കെ റവന്യു വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുമ്പോൾ കോയിപ്രം ഭരണസമിതി നിഷേധാത്മക നിലപാടാണ‌് പിന്തുടരുന്നത‌്. കിണർ ശുചീകരണം, ശുദ്ധജല വിതരണം, നാശനഷ്ടം സംഭവിച്ച വീടുകളുടെ നഷ്ടവും എണ്ണവും തിട്ടപ്പെടുത്തൽ, മാലിന്യം നീക്കം ചെയ്യൽ തുടങ്ങിയ കാര്യങ്ങളിൽ മുഖം തിരിഞ്ഞുനിൽക്കുന്ന കോയിപ്രം പഞ്ചായത്ത‌് ഭരണസമിതിയുടെ നിലപാട‌് തിരുത്തണമെന്ന‌് ആവശ്യപ്പെട്ട‌് നടത്തുന്ന മാർച്ച‌് വൻവിജയമാക്കണമെന്ന‌്  ലോക്കൽ സെക്രട്ടറിമാരായ എ കെ സന്തോഷ‌്കുമാർ, ബിജു വർക്കി എ‌ന്നിവർ ആവശ്യപ്പെട്ടു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top