19 September Wednesday

കാട്ടാന ശല്യം: കെഎസ്കെടിയു മാർച്ച് നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

 ചിറ്റാർ

കൂട്ടമായി കാടിറങ്ങി വരുന്ന ആനകൾ തെക്കേക്കരയിൽ ഒരു മാസമായി ശല്യം ശല്യം വിതയ്ക്കുന്ന സാഹചര്യത്തിൽ നാട്ടുകാർ ചിറ്റാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തെക്കേക്കരയിൽ കേന്ദ്രീകരിച്ച് പ്രകടനമായാണ് എത്തിയത്. കെഎസ് കെടിയു നേതൃത്വത്തിൽ നടത്തിയ മാർച്ചിൽ നൂറുകണക്കിന് പ്രദേശവാസികൾ അണിചേർന്നു.തെക്കേക്കര വാലേൽപടി, പ്ലാന്റേഷൻഭാഗം, കാരിക്കയം എന്നിവിടങ്ങളിൽ സോളാർ വേലിയോ കിടങ്ങോ നിർമ്മിക്കണം എന്നാണ് സമരക്കാരുടെ ആവശ്യം.
ഏരിയ സെക്രട്ടറി എം എസ് രാജേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി സുശീലൻ അധ്യക്ഷനായി. സിപി ഐഎം ഏരിയ കമ്മിറ്റി അംഗം കെ ജി മുരളിധരൻ, ടി കെ സജി, പി ആർ തങ്കപ്പൻ, എച്ച് ഹസൻ ബാവ, പി ബി ബിജു, ടി എ സുദേവൻ, എൻ രജി, ബിജു പടനിലം സുശീലൻ തെക്കേക്കര, പി ബാബുജി, വാസുക്കുട്ടി എന്നിവർ സംസാരിച്ചു
 
 
പ്രധാന വാർത്തകൾ
Top