19 September Wednesday
സിപിഐ എം നിവേദനം നൽകി

കാർമ്മേൽ കോളേജ് പ്രശനം: സർക്കാർ ഇടപെടണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018

 ചിറ്റാർ

കാർമ്മേൽ കോളേജിലെ പ്രശനം പരിഹരിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐ എം പെരുനാട് ഏരിയ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് എന്നിവർക്ക് നിവേദനംനൽകി. ഏരിയ സെക്രട്ടറി എസ് ഹരിദാസ്, പെരുനാട് ലോക്കൽ സെക്രട്ടറി അഡ്വ. വി ജി സുരേഷ് റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജാമധു എന്നിവരടങ്ങിയ സംഘമാണ് നിവേദനം നൽകിയത്.
മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്നതിനാൽ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനുമായും വിദ്യാഭ്യാസ മന്ത്രി സി രവിന്ദ്രനാഥുമായും സംഘം ചർച്ച നടത്തി. നിലവിൽ 1000 വിദ്യാർത്ഥികളും 300ൽ അധികം ജീവനക്കാരും ഇവിടെയുണ്ട്. 2018/19 വർഷത്തിൽ 100 വിദ്യാർത്ഥികൾക്ക് അഡ്മിഷൻ നൽകി മാനേജ്മെന്റ് ഫീസ് വാങ്ങുകയും ചെയ്തു.
എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ മാനേജ്മെന്റ്് അഡ്മിഷൻ നടപടി നിർത്തി എന്നറിയിച്ചു. അഡ്മിഷൻ നിർത്തലാക്കിയ നടപടി റദ്ദ് ചെയ്ത് പ്രശ്നങ്ങൾ പരിഹരിച്ച് കോളേജിന്റെ പ്രവർത്തനം തുടരാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് നിവേദനം. 
ഇതുമായി ബന്ധപെട്ട നിർദ്ദേശങ്ങൾ ഉടൻ തന്നെ പത്തനംതിട്ട  കലക്ടർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകുകയും ചെയ്തു. ആവശ്യമായ ഇടപെടൽ നടത്താൻ ടെക്നിക്കൽ സർവകലാശാല വൈസ് ചാൻസലർക്ക് വിദ്യാഭ്യാസ മന്ത്രിയും നിർദ്ദേശം നൽകിയതായി ഏരിയ സെക്രട്ടറി എസ് ഹരിദാസ് പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top