Top
18
Monday, December 2017
About UsE-Paper

അഴിമതി ഭരണം അവസാനിപ്പിക്കാന്‍ സഹകരണ സംരക്ഷണ മുന്നണി

Monday Dec 4, 2017
വെബ് ഡെസ്‌ക്‌

 റാന്നി >  റാന്നി അങ്ങാടി സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതി ഭരണം മാറ്റാന്‍ പ്രതിജ്ഞാബദ്ധരായി സഹകരണ സംരക്ഷണ മുന്നണി സ്ഥാനാര്‍ഥികള്‍.. ഈ മാസം 14 നാണ് ബാങ്ക് തെരഞ്ഞെടുപ്പ്. സഹകരണ സംരക്ഷണ മുന്നണിയുടെ തെരഞ്ഞെടുപ്പ് വിജയാര്‍ഥം ചേര്‍ന്ന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ രാജു ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്തു. അഡ്വ ജിം സക്കറിയ അധ്യക്ഷനായി. 

മുന്‍ ഭരണസമിതിയുടെ അനാസ്ഥമൂലം കോടിക്കണക്കിന് രൂപ ചെലവഴിച്ച് സഹകരണ ബാങ്കിനായി നിര്‍മിച്ച കെട്ടിടം ഇപ്പോല്‍ കാടുപിടിച്ച് കിടക്കുകയാണ്. കഴിഞ്ഞ തവണ സഹകരണ സംഘം തെരഞ്ഞെടുപ്പ് വോട്ടെണ്ണലില്‍ വന്‍ ക്രമക്കേട് നടത്തിയാണ് ബാങ്ക് ഭരിച്ചിരുന്ന മുന്നണി അധികാരത്തില്‍ വന്നത്. 
 
സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ ജനറല്‍ വിഭാഗത്തില്‍ ടി എസ് അലക്സാണ്ടര്‍, ജോര്‍ജ് മാത്യു, അനിയന്‍ മേപ്രത്ത്, ലാല്‍ജി ഏബ്രഹാം, ശ്രീനി ശാസ്താംകോവില്‍, സാം മാത്യു, നിക്ഷേപ മണ്ഡലത്തില്‍ വിവിന്‍ മാത്യു, വനിത മണ്ഡലത്തില്‍ ഓമനാ രാജന്‍, മിനി ജോസ്, ഷൈനി ജോര്‍ജ്, സംവരണ മണ്ഡലത്തില്‍ എം ആര്‍ വല്‍സകുമാര്‍ എന്നിവരാണ് മത്സരിക്കുന്നത്. 
കണ്‍വന്‍ഷനില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ എം വി വിദ്യാധരന്‍, സിപിഐ എം ഏരിയ സെക്രട്ടറി പി ആര്‍ പ്രസാദ്, ബേബിച്ചന്‍ വെച്ചൂച്ചിറ, മനോജ് ചരളേല്‍, കെ കെ സുരേന്ദ്രന്‍, ലീലാ ഗംഗാധരന്‍, കെ ഉത്തമന്‍, വി പി അലക്സാണ്ടര്‍, പി ഇ സലാഹുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രഡിഡന്റായി വി ടി മാത്യുവിനെയും സെക്രട്ടറിയായി നിസാംകുട്ടിയേയും തെരഞ്ഞെടുത്തു.