20 September Thursday

കലമാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചയാളെ വേഷം മാറിയെത്തിയ പൊലീസ് പിടികൂടി

വെബ് ഡെസ്‌ക്‌Updated: Saturday Aug 4, 2018

 തിരുവല്ല 

ലക്ഷങ്ങൾ വിലമതിക്കുന്ന കലമാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടെ മധ്യവയസ്ക്കനെ പൊലീസ് പിടികൂടി. തിരുമൂലപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ദേവികുളം വട്ടവട കോവിലൂർ അമ്പിളിക്കുന്നത്ത് വീട്ടിൽ എഡ്വിൻ ജോർജ് (57) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
  കലമാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് ഇയാൾ കുടുങ്ങിയത്. വെള്ളിയാഴ്ച പകൽ മൂന്നോടെ ഇയാൾ വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ മാൻ കൊമ്പുകൾ വാങ്ങാനെന്ന വ്യാജേന രണ്ട് പൊലീസുകാർ വേഷം മാറിയെത്തുകയായിരുന്നു. രണ്ട് ജോഡി കൊമ്പുകൾക്ക് 40 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും ഇരുപത് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ചു. ഇതിനിടെ വീടിന് പുറത്ത് കാത്തുനിന്ന പൊലീസ് സംഘം വീടിനുള്ളിലേക്ക് കടന്ന് പ്രതിയെ പിടികൂടുകയായിരുന്നു. 
 സിഐ പി ആർ സന്തോഷ്, എസ്ഐ ബി വിനോദ്കുമാർ, എഎസ്ഐമാരായ താഹ കുഞ്ഞ്, കൃഷ്ണകുമാർ, സിപിഒ നിഷാന്ത് വി ചന്ദ്രൻ, ഷാഡോ പൊലീസ് അംഗങ്ങളായ സുജിത്കുമാർ, ഹരികുമാർ, കൃഷ്ണകുമാർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top