17 November Saturday

മികവിന്‌ പുരസ്കാരം

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 മികവിന്‌ പുരസ്കാരം

പത്തനംതിട്ട
പാഠ്യ ‐ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവിന് അധ്യാപക അവാർഡ് നേടിയ തോമസ് മാത്യൂ നരിയാപുരം സെന്റ്് പോൾസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്കൗട്ട് മാസ്റ്ററും ജൂനിയർ റെഡ്ക്രോസ് കൗൺസിലറുമാണ്. ജില്ലാ റിസോഴ്സ് ഗ്രുപ്പ് അംഗം, ഹിന്ദി പാഠപുസ്തകം അധ്യാപക സഹായി, ചോദ്യപേപ്പർ നിർമാണം എന്നീ സമിതികളിൽ പ്രവർത്തിച്ചിട്ടുണ്ട്. 
പഠനത്തിനു പുറമേ സമൂഹത്തിലെ നല്ല പൗരന്മാരായി വിദ്യാർഥികളെ വളർത്തുക എന്നതുകൂടി ലക്ഷ്യമാക്കിയാണ് തോമസ് മാത്യുവിന്റെ പ്രവർത്തനം. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പത്തനംതിട്ട എസ്എസ്എയിൽ മലയാള തിളക്കം, ഗണിതവിജയം, വിദ്യാലയ കൂട്ടുചേരൽ, പ്രതിഭാകേന്ദ്രം, പുസ്തക സഞ്ചാരം, ജനകീയ വിദ്യാഭ്യാസ സദസ്സ്, രക്ഷാകർതൃ ബോധവൽക്കരണം, പഞ്ചായത്ത് വിദ്യാഭ്യാസ സമിതി, അക്കാദമിക മാസ്റ്റർപ്ലാൻ നിർമണം എന്നിവയുടെ കോർഡിനേറ്ററായി പ്രവർത്തിച്ചിട്ടുണ്ട്.
കെഎസ്ടിഎ പന്തളം ഉപജില്ല വൈസ് പ്രസിഡന്റ്, ജോ. സെക്രട്ടറി എന്നീ നിലകളിലും അക്ഷരമുറ്റം ക്വിസ് സ്കൂൾ കോർഡിനേറ്ററായും ചുമതല നിർവഹിച്ചിട്ടുണ്ട്. 1992 മുതൽ നരിയാപുരം സ്കൂളിൽ ഹിന്ദി അധ്യാപകനായ തോമസ് മാത്യുവിന്റെ ശ്രമഫലമായി ഹിന്ദിയിൽ നൂറു ശതമാനം വിജയവും , നിരവധി തവണ സ്കൂളിന് എസ്എസ്എൽസി പരീക്ഷയിൽ നൂറു ശതമാനം വിജയവും നേടാനായിട്ടുണ്ട്. കിടങ്ങന്നൂർ ആശാര്യത്ത് മലയിൽ എ എം തോമസ് ‐ ഏലിയാമ്മ ദമ്പതികളുടെ മകനാണ്. മൃഗസംരക്ഷണ വകുപ്പിൽ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറായ ലീനാ തോമസാണ് ഭാര്യ. മക്കൾ: കൃപ എൽസാ മാത്യു, കരുണ ആൻ മാത്യൂ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top