21 September Friday

പി എം കുഞ്ഞമ്പായിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 മല്ലപ്പള്ളി

മധ്യ തിരുവിതാംകൂറിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പടുത്തുയർത്തിയ സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയേറ്റംഗവും ദീർഘകാലം ഏരിയാ സെക്രട്ടറിയുമായിരുന്ന പി എം കുഞ്ഞമ്പായിയുടെ രണ്ടാം അനുസ്മരണം കുന്നന്താനം മുക്കൂറിൽ നടന്നു. അനുസ്മരണ റാലിക്കും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കും ശേഷം നടന്ന സമ്മേളനം  ഏരിയാ സെക്രട്ടറി ബിനു വർഗീസ് ഉദ്ഘാടനം ചെയ്തു.പ്രൊഫ എം കെ മധുസൂദനൻ നായർ അദ്ധ്യക്ഷനായി.കെ കെ  സുകുമാരൻ, കെ കെ രാധാകൃഷ്ണ കുറുപ്പ്, കെ പി രാധാകൃഷ്ണൻ, എസ് രാജേഷ് കുമാർ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
Top