16 November Friday

വനിത പഞ്ചായത്ത് അംഗത്തെ അപമാനിച്ച യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 

 
പത്തനംതിട്ട 
വനിത പഞ്ചായത്ത് അംഗത്തെ വാഹനം തടഞ്ഞുനിർത്തി അപമാനിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മുണ്ടുകോട്ടയ്ക്കൽ അടിയാനി ചില്ലത്തിനാൽ വിൽസൺ (39) ആണ് പിടിയിലായത്.
ഞായറാഴ്ച പകൽ മൂന്നോടെ നാരങ്ങാനം ചാന്തിലത്ത് ജങ്ഷനിൽ വെച്ചാണ് സംഭവം. മകളോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന മല്ലപ്പുഴശ്ശേരി പഞ്ചായത്ത് അംഗവും ഡിവൈഎഫ്ഐ മേഖല കമ്മിറ്റി അംഗവുമായ എം എസ് സുചിത്രയെയാണ് വിൽസൺ തടഞ്ഞു നിർത്തിയത്. സുചിത്രയുടെ വാഹനത്തെ ഏറെനേരമായി പിന്തുടർന്ന വിൽസൺ സ്കൂട്ടർ തടഞ്ഞു നിർത്തി. തന്റെ സഹോദരിയുടെ ഭർത്താവ് തട്ടിക്കൊണ്ടുപോയത് നിന്നെയല്ലേയെന്ന് ചോദിച്ചാണ് തടഞ്ഞു നിർത്തിയത്. നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ലയെന്നും ഞാൻ പഞ്ചായത്തംഗം ആണെന്നും പറഞ്ഞിട്ടും വിൽസൺ ഇവരെ വെറുതെവിട്ടില്ല. വാഹനം പോകാനനുവദിക്കാതെ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരുടെ മുമ്പിൽവച്ചും അപമാനിച്ചു. നാട്ടുകാർക്ക് നേരെയും ആക്രമണം നടത്തി. നാട്ടുകാർ ഇയാളെ പിടിച്ചു നിർത്തിയശേഷം ആറന്മുളയിൽനിന്ന് എത്തിയ പൊലീസിന് കൈമാറുകയായിരുന്നു. വിൽസണെ പൊലീസ് റിമാൻഡ് ചെയ്തു
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top