21 November Wednesday

ഗവി റോഡ് തകർന്നു; പുനർ നിർമാണത്തിന‌് മാസങ്ങൾ വേണ്ടിവന്നേക്കും

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

 ചിറ്റാർ

മഹാപ്രളയം ബാക്കിയാക്കിയ മണ്ണും കല്ലും കടപുഴകിയ കൂറ്റൻ മരങ്ങൾ വീണും സംരക്ഷണഭിത്തികൾ ഇടിഞ്ഞും ഗവി റോഡ്  തകർന്നു.  ഇവിടെ ആങ്ങമൂഴി പിന്നിട്ട് 27 കിലോമീറ്റർ ദൂരം വരയെ വാഹനയാത്രയ് നിലവിൽ കഴിയുകയുള്ളു. ഇത്രയും ദൂരത്തെ തടസ്സങ്ങൾ പിഡബ്ല്യുഡി നീക്കിയത് മൂന്ന‌്  ആഴ്ചത്തെ  പ്രയത്നത്തിലാണ്. 
 കിഴക്കൻ കാട്ടിനുള്ളിൽ കിലോമിറ്ററുകൾ ദൂരത്തിൽ റോഡ് കാണാൻ പറ്റാത്ത വിധം മലയിടിഞ്ഞ് പതിച്ചിരിക്കുകയാണ്. പ്രകൃതി സൗഹൃദ ടൂറിസത്തിനായി നൂറുകണക്കിന് സഞ്ചാരികളുടെ വാഹനങ്ങൾ കടന്നു പോയിരുന്ന റോഡ് ചില സ്ഥലങ്ങളിൽ കാണാനേയില്ല. ശബരിഗിരി ജലസേചന പദ്ധതിക്കായി നിർമിച്ച വാൽവ‌് ഹൗസ് കഴിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരം മാത്രമേ മുന്നോട്ടു പോകാൻ കഴിയൂ. കക്കി ഡാമിനും വാൽവ‌് ഹൗസിനും മധ്യേയുള്ള പ്രദേശത്ത് വൻമലകൾ  ഇടിഞ്ഞ് വീണിരിക്കുകയാണ്. ഈ ഭാഗത്ത് റോഡ് പുനർ നിർമിക്കാൻ മാസങ്ങൾ എടുക്കും.
ആഗസ‌്ത‌്സ്റ്റ് 15 ന് ഉണ്ടായ ഉരുൾപൊട്ടലും പേമാരിയുമാണ് റോഡിനെ തകർത്തു കളഞ്ഞത്. ഉരുൾപൊട്ടലിന്റെ പരമ്പരയായിരുന്നു ഗവി റോഡിൽ.  റോഡിൽ പതിച്ച മണ്ണ് ജെസിബി കൊണ്ട് തള്ളി വശങ്ങളിലേക്ക് കളയാൻ കഴിയുന്നില്ല. വശങ്ങളിലേക്ക് കളഞ്ഞാൽ മല കയറിവരുന്ന അടിവാരത്തെ റോഡിൽ മണ്ണ് വീണ്ടും പതിക്കും. ഇത് ഒഴിവാക്കാൻ ടിപ്പറുകളിൽ മണ്ണ് നിറച്ച് ദൂരെ സ്ഥലങ്ങളിൽ തള്ളുകയാണ് ചെയ്യുന്നത്. അരണമുടി കാറ്റാടി കുന്ന് പ്രദേശത്താണ് മലയിടിച്ചിൽ രൂക്ഷം. 
പിഡബ്ല്യഡി ളാഹ ഡിവിഷനിൽപ്പെട്ട ഭാഗം പ്ലാപ്പള്ളി, ആങ്ങമൂഴി,  പച്ചക്കാനം വരെയാണ്. ശ്രമകരമായ ജോലിയാണ് കഴിഞ്ഞ 18 മുതൽ ഇവരുടെ നേതൃത്വത്തിൽ നടന്നുവരുന്നത്. തിങ്കളാഴ്ച്ച മുതൽ കൂടുതൽ ഹിറ്റാച്ചികൾ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തു തുടങ്ങുമെങ്കിലും ഈ വഴി ഗതാഗതം പുനരാരംഭിക്കാൻ മാസങ്ങൾ എടുക്കും.
 
 
പ്രധാന വാർത്തകൾ
Top