20 November Tuesday

മാർത്തോമ്മാ മെത്രാപോലീത്ത പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

 തിരുവല്ല

വെള്ളപ്പൊക്ക കെടുതി നേരിടുന്ന അപ്പർകുട്ടനാട്ടിലെ കോളനികൾ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപോലീത്ത സന്ദർശിച്ചു. വേങ്ങൽ മുണ്ടപ്പള്ളി കോളനിയും ചക്കുളത്തുകാവ് പട്ടികജാതി കോളനിയും സന്ദർശിച്ച മെത്രാപോലീത്ത പ്രളയബാധിതരായ കോളനി നിവാസികൾക്ക് സഹായങ്ങൾ നൽകി. മാർത്തോമ്മാ സഭാ നിരണം‐ മാരാമൺ ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സമാഹരിച്ച അരിയും മറ്റ് ഭക്ഷണസാധനങ്ങളും അടങ്ങിയ കിറ്റ് വിതരണം ചെയ്തു. 
ദുരിതബാധിത പ്രദേശങ്ങളിൽ 15 ലക്ഷത്തോളം രൂപയുടെ സഹായങ്ങൾ എത്തിച്ചതായും 50 ലക്ഷം രൂപയുടെ പുനരധിവാസ പദ്ധതികൾ സഭ നടപ്പാക്കുമെന്നും ജോസഫ് മാർത്തോമ്മാ മെത്രാപോലീത്താ പറഞ്ഞു. പ്രളയബാധിതർക്ക് കൂടുതൽ സഹായങ്ങൾ ഒരുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിക്കുമെന്നും മെത്രാപോലീത്ത പറഞ്ഞു. ഭദ്രാസന സെക്രട്ടറി റവ. ജോൺ മാത്യൂസ് ജോൺ, ട്രഷറർ അൻസിൻ സഖറിയ, റവ. ജോൺ തോമസ്, റവ. മോൻസി കെ ഫിലിപ്പ് എന്നിവർ മെത്രാപോലീത്തയോടൊപ്പം എത്തി.  യോഗത്തിൽ കാരയ്ക്കൽ ഇടവക വികാരി ഫാ. ജിജി മാത്യൂസ്, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് ഈപ്പൻകുര്യൻ, മാത്തൻ ജോസഫ്, സുനിൽ സക്കറിയ, സണ്ണി തോമസ് എന്നിവർ സംസാരിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top