22 November Thursday

തിരുവല്ലയിൽ റോഡ്അറ്റകുറ്റപ്പണിക്ക് 16 ലക്ഷംഅനുവദിച്ചു: മന്ത്രി മാത്യു ടി

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

 

തിരുവല്ല
തിരുവല്ല ടൗണിൽ എംസി റോഡിലെ താൽക്കാലിക അറ്റകുറ്റപ്പണികൾക്ക് 16 ലക്ഷം രൂപ അടിയന്തരമായി അനുവദിച്ച് സർക്കാർ ഉത്തരവായിട്ടുണ്ടെന്ന് മന്ത്രി മാത്യു ടി തോമസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
രാമൻചിറ ഭാഗത്ത് പൂട്ടുകട്ട (ഇന്റർലോക്) ഉപയോഗിക്കാനാണ് തീരുമാനം. ഇടക്കാല പ്രവൃത്തികൾ എത്രയും വേഗം പൂർത്തിയാക്കണമെന്ന ലക്ഷ്യത്തോടെ ക്വട്ടേഷൻ വിളിക്കും. നാലാം തീയതിയാണ് ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. ക്വട്ടേഷൻ നടപടി പൂർത്തിയാക്കി അടുത്തയാഴ്ചതന്നെ പണികൾ ആരംഭിക്കും. 
കനത്ത മഴയിൽ കേരളത്തിലെ പല റോഡുകളും അവശ്യ സൗകര്യങ്ങളും തകർച്ചയെ നേരിട്ട ഈ സന്ദർഭത്തിൽ ഫലപ്രദമായ ദുരിതാശ്വാസ‐ പുനരുദ്ധാരണ നടപടികളുമായി സർക്കാർ മുന്നേറുകയാണ്. അതിനിടയിൽ നടത്തുന്ന മുതലെടുപ്പു സമരങ്ങൾ അനുചിതമായിപ്പോയി. 
കെഎസ്ടിപി നടപ്പാക്കുന്ന ചെങ്ങന്നൂർ‐ ഏറ്റുമാനൂർ റോഡുവികസന പദ്ധതിയിൽ നിന്ന് തിരുവല്ല ടൗൺ ഒഴിവാക്കിയ ന്യായീകരിക്കാനാവാത്ത നടപടി യുഡിഎഫ് ഭരണകാലത്താണുണ്ടായത്. ഇതു പരിഹരിച്ച് തിരുവല്ല ടൗണിനെക്കൂടി ഉൾപ്പെടുത്തി പുതിയ പദ്ധതി നിർദേശം സമർപ്പിച്ചത് എൽഡിഎഫ് സർക്കാർ വന്നതിനു ശേഷമാണ്. ഇതിൻപ്രകാരം 5.5 കോടി രൂപയുടെ അധിക നിർമ്മാണത്തിനാണ് ലോകബാങ്കിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഇതിന്റെ ടെൻഡർ രേഖകൾ ലോകബാങ്ക് അടുത്തയാഴ്ച പരിശോധിച്ച് അംഗീകാരം നൽകും. 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top