21 September Friday

ചിറ്റാറിൽ സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം പരിപാടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Friday Aug 3, 2018

 ചിറ്റാർ 

ഇനിയെന്നും അവർ രാവിലെ സ്കൂളിലെത്തി ഭക്ഷണവും കഴിച്ചേ പഠിക്കാൻ തുടങ്ങു.  അതിനൊക്കെയുള്ള  സംവിധാനം തങ്ങളുടെ സ്കൂളിൽ ഒരുങ്ങിയതിന്റെ ചിരിയും സന്തോഷവും കുഞ്ഞുങ്ങളുടെ മുഖത്ത് വിരിഞ്ഞു.
ചിറ്റാർ പഞ്ചായത്ത് ഭരണസമിതിയാണ് ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. 2018/19 പദ്ധതിയിൽ ഉൾപെടുത്തി നടപ്പാക്കുന്ന സ്കൂൾ കുട്ടികൾക്ക് പ്രഭാതഭക്ഷണം എന്ന പരിപാടിയാണിത്. ഗവ.എൽപി സ്കൂളുകളിലാണ് പദ്ധതി ആദ്യഘട്ടം എന്ന നിലയിൽ ഈ വർഷം നടപ്പാക്കുന്നത്. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം കൂത്താട്ടുകുളം ഗവ.എൽപി സ്കൂളിൽ പ്രസിഡന്റ് രവികല എബി നിർവഹിച്ചു.
വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമന പ്രഭാകരൻ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഓമനശ്രീധരൻ,  പഞ്ചായത്തംഗം മറിയാമ്മ വർഗീസ്,ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ ജി മുരളീധരൻ, പഞ്ചായത്ത് സെക്രട്ടറി ബാലചന്ദ്രൻ, പിടിഎ പ്രസിഡന്റ് പി ബി ബിജു, എസ്റ്റേറ്റ് എൽപി സ്കൂൾ പ്രധാന അധ്യാപിക സീനത്ത്, സ്റ്റാഫ് സെക്രട്ടറി ജോജി വർഗീസ്, അധ്യാപകരായ ഷിബിരാജൻ, മനോജ് ചന്ദ്രൻ, പി ശ്രീജ, സോണിയ, സബിത, പ്രസീത, ജിത, റിൻഷ, ഇന്ദു എന്നിവർ സന്നിഹിതരായി. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി കെ സജി സ്വാഗതവും പ്രധാന അധ്യാപിക ബീന നന്ദിയും പറഞ്ഞു. ആവിയിൽ വേവിച്ച ഭക്ഷണങ്ങൾ എല്ലാ ദിവസവും രാവിലെ സ്കൂളുകളിലെത്തിച്ച് വിതരണം ചെയ്യും.
 
 
 
പ്രധാന വാർത്തകൾ
Top