20 September Thursday
കാർമ്മേൽ എൻജിനീയറിങ് കോളേജ്

വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രതിഷേധം ശക്‌തം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018

 ചിറ്റാർ 

കാർമ്മേൽ എൻജിനീയറിങ് കോളേജിലെ വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന മനേജ്മെന്റ് നടപടിയിൽ രക്ഷിതാക്കളും വിദ്യാർഥികളും പ്രതിഷേധിച്ചു. കോളേജിന്റെ അംഗികാരം നഷ്ടപ്പെട്ടെന്നും ഇല്ലെന്നുമുള്ള വാർത്ത പ്രചരിക്കുന്ന വേളയിൽ പുതിയ പ്രവേശനം നടത്താത്ത മാനേജ്മെന്റ് നടപടിയാണ് ദുരൂഹത സൃഷ്ടിച്ചിരിക്കുന്നത്. 
കോളേജ് അധികൃതർ തിങ്കളാഴ്ച വിളിച്ചുചേർത്ത പിടിഎ മീറ്റിങ്ങിൽ കുട്ടികളെ മറ്റ് കോളേജുകളിൽ വേണമെങ്കിൽ ചേർത്ത് പഠിപ്പിച്ചു കൊള്ളാനാണ് പറഞ്ഞത്. ഇതിൽ പ്രകോപിതരായ രക്ഷിതാക്കൾ  കോളേജ് കെട്ടിടത്തിനുള്ളിൽ വൈകിട്ട് 4 മുതൽ നിലയുറപ്പിച്ചു. മനേജ്മെന്റിന്റെ ഉത്തരവാദിത്തപ്പെട്ട പ്രതിനിധികൾ എത്തിയാൽ മാത്രമേ പിരിഞ്ഞു പോകു എന്നായിരുന്നു രക്ഷിതാക്കളുടെ നിലപാട്. തിരുവല്ല ആർഡിഒ സ്ഥലത്തെത്തി ചർച്ച നടത്തിയെങ്കിലും പരിഹാരമായില്ല. ചൊവ്വാഴ്‌ച രാവിലെ വീണ്ടും ചർച്ച നടത്തും.
ബാങ്കിൽനിന്നും മറ്റും ലോൺ എടുത്ത് വിദ്യാർഥികളെ പഠിപ്പിക്കുന്നവരാണ് ഏറെയും.  ഘട്ടംഘട്ടമായി കോളേജിന്റെ പ്രവർത്തനം നിർത്തലാക്കാനുള്ള ശ്രമമാണ് മാനേജ്മെന്റ് നടത്തുന്നത്. അധ്യാപകർ ഉൾപ്പെടെ 300ൽ അധികം ജീവനക്കാർ ഇവിടുണ്ട്. മാസങ്ങളായി ഇവർക്ക്ശമ്പളം ലഭിച്ചിട്ടില്ലെന്നറിയതുന്നു.
 
 
പ്രധാന വാർത്തകൾ
Top