22 July Sunday

മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന് കാല്‍നാട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

 മാരാമണ്‍ > 123-ാമത് മാരാമണ്‍ കണ്‍വന്‍ഷന്‍ പന്തലിന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത കാല്‍നാട്ടി. ഫെബ്രുവരി 11 മുതല്‍ 18 വരെ നടക്കുന്ന കണ്‍വന്‍ഷന് ഒരുലക്ഷം പേര്‍ക്ക് ഇരിക്കാവുന്ന പ്രധാന പന്തലിന്റെ നിര്‍മാണമാണ് ആരംഭിച്ചത്.  

  ജനറല്‍ സെക്രട്ടറി റവ. ജോര്‍ജ്, എബ്രഹാം കൊറ്റനാട്, സഭാ ട്രസ്റ്റി പി പി അച്ചന്‍കുഞ്ഞ്, സഞ്ചാര സെക്രട്ടറി റവ. സാമുവല്‍ സന്തോഷം, ലേഖക സെക്രട്ടറി സി വി വര്‍ഗീസ്, ട്രഷറര്‍ അനില്‍ മാരാമണ്‍, പ്രസ് ആന്‍ഡ് മീഡിയ കമ്മിറ്റി കണ്‍വീനര്‍മാരായ അനീഷ് കുന്നപ്പുഴ, പി എ സജിമോന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ റവ. റോയി ഗീവര്‍ഗീസ്, റവ. ജെയിംസ് എം കോശി വീരമല, റവ. ജിജി മാത്യൂസ്, ബിജു മതിലുങ്കല്‍, ജോസ് പി വയയ്ക്കല്‍, പി ടി ഷാജി, അനില്‍ എം ജോര്‍ജ്, പ്രൊഫ. ഡോ. അജിത് വര്‍ഗീസ് ജോര്‍ജ്, കെ എന്‍ തോമസ്, തോമസ് ജോര്‍ജ്, ഷീബ തോമസ്, മാരാമണ്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ. സി വി സൈമണ്‍, കോഴഞ്ചേരി മാര്‍ത്തോമ്മാ ഇടവക വികാരി റവ. വര്‍ഗീസ് ഫിലിപ്പ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ബ്ളോക്ക് പഞ്ചായത്ത് അംഗം ബിജിലി പി ഈശോ, പഞ്ചായത്ത്പ്രസിഡന്റുമാരായ മിനി ശ്യാം മോഹന്‍, എല്‍സി ക്രിസ്റ്റഫര്‍, അംഗങ്ങളായ ഗോപാലകൃഷ്ണപിള്ള, സാറാമ്മ ഷാജന്‍, റവ. ബിനു ജോണ്‍, റവ ജോര്‍ജ് ജേക്കബ്, റവ. കെ എം സുജിത്, റവ. അനില്‍ ജോസഫ്, റവ. സി വി ജോര്‍ജ്, സുവിശേഷകരായ ജോണ്‍ തോമസ്, രാജു മാത്യു എന്നിവര്‍ പങ്കെടുത്തു. 
പ്രധാന വാർത്തകൾ
Top