Top
21
Sunday, January 2018
About UsE-Paper

സാഹസികാഭ്യാസവും നൃത്തവുമായി വിദേശസംഘം പത്തനംതിട്ടയില്‍

Wednesday Jan 3, 2018
വെബ് ഡെസ്‌ക്‌

 പത്തനംതിട്ട > സാഹസികാഭ്യാസങ്ങളും നൃത്തപ്രകടനങ്ങളുമായി റഷ്യന്‍- ടാന്‍സാനിയ സംഘങ്ങള്‍ കേരളത്തില്‍. റഷ്യയില്‍നിന്നുള്ള സംഘം അക്രോബാറ്റിക് നൃത്തവും ടാന്‍സാനിയന്‍ സഘം അവിടത്തെ തനതു നൃത്തങ്ങളുമായാണ് എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച കുമ്പഴ ഹില്‍സ് പാര്‍ക്കില്‍ ഇവര്‍ നൃത്തവും ജിംനാസ്റ്റിക്സും സാഹസിക അഭ്യാസവും അവതരിപ്പിച്ചു. ബുധനാഴ്ച കോട്ടയം വിന്‍സര്‍ കാസില്‍ ഹോട്ടലിലും വ്യാഴാഴ്ച കൊച്ചി റമദാനിലും പരിപാടി അവതരിപ്പിക്കും. 

നീല്‍ റിബോറ ഇന്റര്‍നാഷണല്‍ ഇവന്റ് കണ്‍സപ്റ്റ് ആണ് കേരളത്തില്‍ സംഘത്തെ എത്തിച്ചിരിക്കുന്നത്. ദിനോറ ഷെറപ്പോവ, കാതറീന സിമോണോവ, എലേന പക്കൌമോ എന്നിവരാണ് റഷ്യയില്‍നിന്ന് എത്തിയിരിക്കുന്നത്. ജൂലിയസ് ജോര്‍ജ്, അല്ലി ഇസ്മാഈല്‍, ബക്കാറി സെയ്ദി, ഷംദ മൊഹമ്മദ് സെയ്ദി എന്നിവരാണ് ടാന്‍സാനിയയില്‍ നിന്നുള്ളവര്‍. കേരളത്തില്‍ പൊതു ഇടങ്ങളില്‍ വിദേശസംഘങ്ങളുടെ നൃത്ത അഭ്യാസ പ്രകടനങ്ങള്‍ ഉടന്‍ സംഘടിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി നീല്‍ റിബോറ ഇന്റര്‍നാഷണല്‍ ഇവന്റ് കണ്‍സപ്റ്റ് എംഡി നീല്‍ റിബോറ, മന്നാ ഹോസ്പിറ്റാലിറ്റി സിഇഒ ബിജു വര്‍ഗീസ് എന്നിവര്‍ അറിയിച്ചു.

Related News

കൂടുതൽ വാർത്തകൾ »