19 November Monday

എൻ എസ് ഭാസിക്ക‌് സ‌്മരണാഞ്ജലി

വെബ് ഡെസ്‌ക്‌Updated: Sunday Sep 2, 2018

 കോന്നി 

സിപിഐ എം കോന്നി ഏരിയ സെക്രട്ടറി ,ജില്ലാ കമ്മിറ്റി അംഗം, കർഷകസംഘം ജില്ലാ വൈസ് പ്രസിഡന്റ്, പ്ലാന്റേഷൻ എംപ്ലോയ്സ് യൂണിയൻ ജില്ലാ സെക്രട്ടറി, ഇ എം എസ് ചാരിറ്റബിൾ സൊസൈറ്റി ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എൻ എസ് ഭാസിയുടെ നാലാമത് അനുസ്മരണം സി പി ഐ എം നേതൃത്വത്തിൽ ആചരിച്ചു.  സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, പതാക ഉയർത്തലും നടത്തി.  തുടർന്ന് നടന്ന യോഗം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഉദ്ഘാടനം ചെയ്തു.  ഏരിയ ആക്ടിങ്ങ് സെക്രട്ടറി ശ്യാംലാൽ അധ്യക്ഷനായി.
 ജില്ലാ സെക്രട്ടറിയറ്റംഗം പി ജെ അജയകുമാർ, ഏരിയ കമ്മിറ്റി അംഗം മലയാലപ്പുഴ മോഹനൻ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ സജികുമാർ, ഏരിയ കമ്മിറ്റി അംഗങ്ങളായ വി മുരളീധരൻ, ജഗദമ്മ സോമരാജൻ, എം ജി സുരേഷ് എന്നിവർ സന്നിഹിതരായി. ലോക്കൽ സെക്രട്ടറി ഒ ആർ സജി സ്വാഗതവും എസ് ബിജു നന്ദിയും പറഞ്ഞു.
 
 
പ്രധാന വാർത്തകൾ
Top