26 September Wednesday

കുറ്റൂരിലെ ബിജെപി ദുർഭരണം: എൽഡിഎഫ് ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

 തിരുവല്ല

കുറ്റൂർ പഞ്ചായത്ത് ഭരണസമിതിയുടെ ദുർഭരണത്തിനെതിരെ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ എൽഡിഎഫ് നടത്തിയ ധർണയിൽ പ്രതിഷേധമിരമ്പി. പഞ്ചായത്തിന്റെ വികസനം മുരടിപ്പിച്ച ബിജെപി ഭരണസമിതിക്കെതിരെ നൂറുകണക്കിനാളുകൾ പ്രതിഷേധവുമായെത്തി. സിപിഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ധർണ ഉദ്ഘാടനം ചെയ്തു. പി ടി ലാലൻ അധ്യക്ഷനായി. 
 എൽഡിഎഫ് കൺവീനർ അഡ്വ. സുധീഷ് വെൺപാല ഭരണസമിതിക്കെതിരെ കുറ്റപത്രം അവതരിപ്പിച്ചു. എൽഡിഎഫ് നേതാക്കളായ സുകുമാരൻ, അഡ്വ. വി കെ സുനിൽ, പ്രേംകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം അനുരാധ സുരേഷ്, പഞ്ചായത്തംഗങ്ങളായ അജികുമാർ, ബി ഹരികൃഷ്ണൻ, അനൂപ് ഏബ്രഹാം എന്നിവർ സംസാരിച്ചു. വൈകിട്ട് സമാപനസമ്മേളനം സിപിഐ എം ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി ഉദ്ഘാടനം ചെയ്തു. എ കെ ഗോപി കൃതജ്ഞത പറഞ്ഞു. 
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top