24 September Monday

പഴുത്തചക്ക തലയിൽവീണ് ബൈക്ക് യാത്രക്കാർക്ക് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jul 2, 2018
പത്തനംതിട്ട
പഴുത്തചക്ക തലയിൽവീണ് ബൈക്കിൽ യാത്രചെയ്ത കെഎസ്ഇബി സബ്എഞ്ചിനീയർക്കും വർക്കർക്കും പരിക്ക്. കെഎസ്ഇബി വടശേരിക്കര സെക്ഷൻ ഓഫീസിലെ  സബ്എഞ്ചിനീയർ കെ  സുരേഷ്കുമാർ, ഇലക്ട്രിക്കൽ വർക്കർ ശരവണൻ എന്നിർക്കാണ് പരിക്കേറ്റത്. 
വടശ്ശേരിക്കര ബംഗ്ലാംകടവ് ജണ്ടായിക്കൽ റോഡിൽ പെരുമ്പേക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഇവിടെ വൈദ്യുതി ലൈൻ വിപുലീകരണജോലികൾ നടക്കുകയാണ്. ഇവിടേക്ക് ബൈക്കിൽ എത്തിയതായിരുന്നു ഇരുവരും.  സുരേഷ്കുമാറാണ് ബൈക്ക് ഓടിച്ചിരുന്നത്.  സുരേഷിന്റെ തലയുടെ മുൻഭാഗത്ത് പഴുത്ത ചക്ക ഊർന്ന് വീണതോടെ ബൈക്കിന്റെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ഇവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
 
പ്രധാന വാർത്തകൾ
Top