20 November Tuesday
രക്ഷിച്ചത് ഒരു മണിക്കൂറിന് ശേഷം

ഫുട്പാത്തിലെ സ്ലാബിനിടയിൽ വീട്ടമ്മയുടെ കാൽ കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018
തിരുവല്ല 
ഫുട്പാത്തിലൂടെ നടന്നു പോയ വീട്ടമ്മയുടെ കാൽ ഓടയുടെ മുകളിലെ സ്ലാബിനിടയിൽ കുടുങ്ങി. ഫയർ ഫോഴ്സ് സംഘം ഒരു മണിക്കുർ നടത്തിയ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷിക്കാൻ കഴിഞ്ഞത്. 
 തിരുവല്ല കുരിശുകവലയിൽ ചൊവ്വാഴ്ച പകൽ 11. 45നാണ് സംഭവം. തിരുവല്ല കാട്ടൂക്കര പുത്തൻപറമ്പിൽ എലിസബേത്ത് (57) കുരിശു കവലയിലുള്ള സപ്ലൈകോ മാർക്കറ്റിൽ വീട്ടുസാധനങ്ങൾ വാങ്ങാൻ നടന്നു പോകുമ്പോഴാണ് സ്ലാബിന്റെ വിടവിലൂടെ ഇടതുകാൽ അകപ്പെടുന്നത്. നാട്ടുകാരും പൊലീസും ഉയർത്താൻ നോക്കിയിട്ടും ഫലമുണ്ടായില്ല. ഫയർ ഫോഴ്സ് സംഘം ജാക്ക് ഹാമർ ഉപയോഗിച്ച് ഡ്രില്ല് ചെയ്ത് വിടവിന്റെ വലിപ്പം വർധിപ്പിച്ചാണ് വീട്ടമ്മയെ രക്ഷിച്ചത്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top