16 November Friday

സിപിഐ എം സ്വപ്നവീട് പദ്ധതിക്ക് തിരുവല്ലയിൽ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 1, 2018

 തിരുവല്ല

സിപിഐ എം നെടുമ്പ്രം ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മലയിത്രയിൽ നിർമിക്കുന്ന സ്വപ്നവീടിന് തിരുവല്ല ഏരിയ സെക്രട്ടറി അഡ്വ. ഫ്രാൻസിസ് വി ആന്റണി ശിലാസ്ഥാപനം നിർവഹിച്ചു. എൽസി സെക്രട്ടറി കെ ബാലചന്ദ്രൻ, ഏരിയ കമ്മിറ്റിയംഗം സി ജി കുഞ്ഞുമോൻ, കെ ദിനേശ് എന്നിവർ സംസാരിച്ചു.
  തിരുവല്ല ടൗൺ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ സ്വപ്നവീട് നിർമാണ പദ്ധതിക്ക് സംഘാടക സമിതി രൂപീകരിച്ചു. തിരുമൂലപുരം കമ്മ്യുണിറ്റി ഹാളിൽ ചേർന്ന യോഗം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി ബി ശശി അധ്യക്ഷനായി. ഫാ. ഡോ. റെജിമാത്യു, ഫാ. പി കെ ഗീവർഗീസ്, അഡ്വ. കെ പ്രകാശ്ബാബു, ജിജി വട്ടശേരി, സി എൻ രാജേഷ്, അഡ്വ. ജെനുമാത്യു, എം സി അനീഷ്കുമാർ എന്നിവർ സംസാരിച്ചു. ഫാ. പി കെ ഗീവർഗീസ് (ചെയർമാൻ), ടി ബി ശശി (കൺവീനർ) എന്നിവർ ഭാരവാഹികളായ നിർമാണ കമ്മിറ്റിയെ തെരഞ്ഞെടുത്തു.  
 തിരുവല്ല ടൗൺ നോർത്ത് ലോക്കൽ കമ്മിറ്റി നിർമിക്കുന്ന സ്വപ്നവീടിന്റെ സംഘാടക സമിതി രൂപീകരണയോഗം ജില്ലാ കമ്മിറ്റിയംഗം അഡ്വ. കെ പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. അഡ്വ. ആർ മനു, പ്രകാശ്ബാബു, എ ടി ളാത്തറ, പ്രസന്നകുമാർ, അലിക്കുഞ്ഞ്, തോമസ് വഞ്ചിപ്പാലം, ശരണ്യ, അരുന്ധതി അശോക്, ബിജു കാഞ്ഞിരത്തുംമൂട്ടിൽ എന്നിവർ സംസാരിച്ചു. ഇമ്മാനുവേൽ (ചെയർമാൻ), കെ കെ കൊച്ചുമോൻ (കൺവീനർ) എന്നിവർ ഭാരവാഹികളായ നിർമാണ കമ്മിറ്റി രൂപീകരിച്ചു.
പ്രധാന വാർത്തകൾ
Top