17 November Saturday

51 ലിറ്റര്‍ മദ്യവുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 31, 2018

അട്ടപ്പാടിയിൽ നിന്നും പിടികൂടിയ മദ്യം

അഗളി 
അട്ടപ്പാടിയിൽ വിൽപ്പനയ‌്ക്കായി അനധികൃതമായി കാറിൽ കടത്തിയ മദ്യം പിടികൂടി. 102 കുപ്പികളിലായി 51 ലിറ്റർ വിദേശമദ്യവുമായി മലപ്പുറം വണ്ടൂർ നരിമടക്കൽ, കരിമരോട് അഷറഫ് (48) ആണ് പിടിയിലായത്.
 അട്ടപ്പാടി മേഖലകളിലേക്ക് ഇതരസംസ്ഥാനങ്ങളിൽനിന്നും മറ്റു ജില്ലകളിൽനിന്നും മണ്ണാർക്കാട്  ഭാഗത്തുനിന്നും വൻതോതിൽ മദ്യം കടത്തുന്നതായി അഗളി എഎസ‌് സുജിത് ദാസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
 എഎസ്‌പി സ്ക്വാഡും അഗളി എസ്ഐ സുബിനും ചേർന്നാണ് അഗളി ഐഎച്ച്ആർഡി കോളേജിനു മുന്നിൽവച്ച് അഷറഫിനെ അറസ്റ്റ് ചെയ്തത്.
പ്രധാന വാർത്തകൾ
Top