25 September Tuesday

നെല്ലിയാമ്പതിയിൽ വിദ്യാർഥികൾക്കായി ബസ്‌ സർവീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Aug 30, 2018
കൊല്ലങ്കോട്
നെല്ലിയാമ്പതിയിലെ വിദ്യാർഥികളുടെ യാത്രാപ്രശ്നം ഒരു പരിധിവരെ പരിഹാരം. പുലയൻപാറ ഭാഗത്തെ കുട്ടികളെ സ്വകാര്യ എസ‌്റ്റേറ്റിലെ ബസിൽ സ്കൂളിലേക്കും തിരിച്ച് വീടുകളിലേക്കും എത്തിക്കാൻ സംവിധാനമൊരുക്കി. നൂറടി, പോത്തുപാറ, മീര ഫ്ലോർ, ലില്ലി ഭാഗത്തെ കുട്ടികളെ മൂന്ന് ജീപ്പ് രണ്ട് തവണ സർവീസ് നടത്തി സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും എത്തിച്ചു. നെല്ലിയാമ്പതിയിൽ നിന്ന്‌ നെന്മാറയിലേക്ക്‌ രണ്ട്‌ ജീപ്പുകൾ സർവീസ്‌ നടത്തി. വ്യാഴാഴ്ച നാല് ജീപ്പുകൾ മൂന്ന് തവണ സർവീസ് നടത്തും. ഒരു ബസും സർവീസ് നടത്തും. പഞ്ചായത്ത് ഓഫീസ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന പോളച്ചിറക്കൽ ഹയർ സെക്കൻഡറി സ്കൂളിലെ 280 വിദ്യാർഥികളിൽ 220 കുട്ടികൾ ബുധനാഴ്ച സ്കൂളിലെത്തി. കാരപ്പാറ എസ‌്റ്റേറ്റ് ഭാഗത്തേക്ക് വ്യാഴാഴ‌്ച ഒരു ജീപ്പ് പ്രത്യേക സർവീസ് നടത്തും. അവലോകനയോഗത്തിൽ കെ ബാബു എംഎൽഎ നിർദേശിച്ചതാണ് ബദൽ യാത്രാസംവിധാനം. ബസ് സർവീസ് തുടങ്ങുംവരെ ഈ സംവിധാനം തുടരും. ഇതിനു വരുന്ന ചെലവ‌് പഞ്ചായത്ത് ദുരിതാശ്വാസഫണ്ടിൽ ഉൾപ്പെടുത്തി വഹിക്കും.
പ്രധാന വാർത്തകൾ
Top