20 September Thursday

ഭക്ഷണക്കിറ്റുകൾ ബിജെപി തട്ടിയെടുത്ത‌് അനർഹർക്ക‌് നൽകി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
പുതുശേരി
ദുരിതാശ്വാസ ക്യാമ്പുകളിലേക്ക‌് ഇതര സംസ്ഥാനങ്ങളിൽനിന്നും സന്നദ്ധസംഘടനകളിൽനിന്നും വന്ന ഭക്ഷ്യവസ‌്തുക്കൾ ഉൾപ്പെടെ ബിജെപി നേതാക്കൾ തട്ടിയെടുത്ത‌് അനർഹർക്ക‌് നൽകിയെന്ന‌് ആക്ഷേപം. പുതുശേരി, കഞ്ചിക്കോട് മേഖലയിൽ ഇത്തരത്തിൽ വ്യാപകമായി പാർടി അനുഭാവികൾക്ക‌് വീടുകളിലെത്തി കിറ്റുകൾ നൽകിയെന്നു പറയുന്നു. 
ഓണക്കിറ്റെന്ന പേരിലാണ‌് സന്നദ്ധ സംഘടനകൾ നൽകുന്ന ദുരിതാശ്വാസക്യാമ്പിലുള്ളവർക്കായുള്ള ഭക്ഷ്യസാധനങ്ങൾ കടത്തിക്കൊണ്ടുപോകുന്നത്. മലയങ്കാവ്, വേനോലി, കുളയക്കോട്, കഞ്ചിക്കോട്, വാളയാർ പട്ടികജാതി– വർഗ കോളനികൾ എന്നിവിടങ്ങളിലാണ‌് വിതരണം ചെയ‌്തത‌്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതി തമിഴ്നാട്ടിൽനിന്നുൾപ്പടെ എത്തുന്ന സാധനങ്ങൾ തട്ടിയെടുക്കുന്നതായി ആക്ഷേപമുണ്ട്. ഇവ തങ്ങളുടെ കേന്ദ്രത്തിലെത്തിച്ച് കിറ്റുകളാക്കിയാണ് ദുരിതബാധിതരല്ലാത്തവരുടേതടക്കം വീടുകളിൽ നൽകുന്നത്. 
പുതുശേരി പഞ്ചായത്തിലെ ബിജെപി അംഗത്തിന്റെ നേതൃത്വത്തിൽ വേനോലി മേഖലയിൽ സാധനങ്ങൾ വിതരണം ചെയ‌്തു. സർക്കാർ നടപ്പാക്കുന്ന പദ്ധതികൾക്ക് തുരങ്കംവയ്ക്കുന്ന പ്രവർത്തനമാണ് ബിജെപിയുടേത‌്. സാധാരണക്കാർ താമസിക്കുന്ന പ്രദേശങ്ങളിൽ സർക്കാരിനെതിരെ വ്യാജപ്രചാരണവും നടക്കുന്നുണ്ട‌്.
പ്രധാന വാർത്തകൾ
Top