25 September Tuesday

കൈത്താങ്ങായി എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018
ഒറ്റപ്പാലം
എസ്എഫ്ഐ ജില്ലാകമ്മിറ്റി പ്രളയബാധിതർക്കൊരു കൈത്താങ്ങായി  മുന്നൊരുക്കം എന്ന പേരിൽ ദുരിതബാധിതരുടെ വീട്ടിലേക്ക‌് ആവശ്യമായ സാധനങ്ങളുടെ കിറ്റ് വിതരണം ചെയ്തു. 
ഒറ്റപ്പാലം ബിഇഎംയുപി സ‌്കൂളിൽ നടന്ന ചടങ്ങ് സിപിഐ എം ജില്ലാസെക്രട്ടറി സി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി ദിനനാഥ് അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി എസ് കൃഷ്ണദാസ്, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ പി ഐശ്വര്യ, കെ എ പ്രയാൺ, എ എൻ നീരജ്, പി ജിംഷാദ്, ശരത്ശങ്കർ, എൻ ഷിബു എന്നിവർ സംസാരിച്ചു. 
ജില്ലാ സെക്രട്ടറി എസ് കിഷോർ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് വി പി വിപിൻ രാജ് നന്ദിയും പറഞ്ഞു. പ്രളയം ബാധിച്ച 20 കുടുംബങ്ങൾക്ക് അരി, പാത്രം, വസ്ത്രം, പഠനോപകരണങ്ങൾ തുടങ്ങിയ പത്തോളം ഇനങ്ങളാണ് വിതരണം ചെയ്തത്.
പ്രധാന വാർത്തകൾ
Top