24 September Monday

ആദ്യ ധനസഹായത്തിന്റെ സന്തോഷത്തിൽ ഇവർ

വെബ് ഡെസ്‌ക്‌Updated: Wednesday Aug 29, 2018

 പാലക്കാട‌് 

സർക്കാരിന്റെ ആദ്യധനസഹായം ലഭിച്ചതിന്റെ സന്തോഷത്തിലാണ‌് വിജയനും കുടുംബവും. ദിവസങ്ങൾക്കുമുമ്പുതന്നെ അവശ്യസാധന സഹായമായി 3,800 രൂപ ഇവർക്ക‌് ബാങ്കിൽനിന്ന‌് ലഭിച്ചിരുന്നു. ഇത‌് അൽപ്പം ആശ്വാസമായെന്ന‌ും  കൈയിൽ നയാപൈസ ഉണ്ടായിരുന്നില്ലന്നും വിജയൻ പറഞ്ഞു. അപ്പോഴാണ‌് ഈ പണം കിട്ടിയത‌്. പിണറായി സർക്കാർ സഹായിക്കും, ഞങ്ങൾക്ക‌് ഉറപ്പാണ‌്‐വിജയനും ഭാര്യ ശോഭയും പറഞ്ഞു.  മക്കളായ രഞ‌്ജിത‌് ഒമ്പതാംക്ലാസിലും ശ്രീജിത‌് എട്ടാംക്ലാസിലുമാണ‌് പഠിക്കുന്നത‌്. വെള്ളം കയറിയപ്പോൾത്തന്നെ പാഠപുസ‌്തകങ്ങളും സർട്ടിഫിക്കറ്റുകളുമെല്ലാം ഒരു കവറിലാക്കി ശ്രീജിത്തും രഞ‌്ജിതും മാതാപിതാക്കളോടൊപ്പം ക്യാമ്പിലേക്ക‌് മാറിയിരുന്നു. ഇവർ ബുധനാഴ‌്ച സ‌്കൂളിലേക്ക‌് പോകാനൊരുങ്ങുകയാണ‌്. വീട്ടുപകരണങ്ങൾ പലതും വെള്ളം കയറി തകരാറിലായതിനാൽ ഇവ ശരിയാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. സർക്കാർ സഹായം ലഭ്യമായ മറ്റുള്ളവരും സർക്കാരിന‌് നന്ദി പറയുകയാണ‌്.
പ്രധാന വാർത്തകൾ
Top