14 December Friday
സിപിഐ എം പ്രതിഷേധം ആഗസ്‌ത്‌ എട്ടിന്‌

ലൈഫ് ഭവന പദ്ധതി അട്ടിമറിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

പട്ടാമ്പി 

എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന ലൈഫ് ഭവന നിർമാണ പദ്ധതി പട്ടാമ്പി നഗരസഭ അട്ടിമറിക്കുന്നതായി ആക്ഷേപം. പദ്ധതിയുടെ ഗുണഭോക്തൃ പട്ടിക കഴിഞ്ഞ ഡിസംബർ 31 ന് അംഗീകരിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം നഗരസഭ അട്ടിമറിച്ചു. 
സർക്കാർ നൽകിയ  കർശന നിർദേശത്തെ തുടർന്ന‌്  ഗ്രാമസഭകൾ ചേർന്ന് ഗുണഭോക്തൃ ലിസ‌്റ്റ‌് പ്രസിദ്ധീകരിച്ചെങ്കിലും  തുടർ നടപടികൾ സ്വീകരിച്ചില്ല. യുഡിഎഫ് ഭരിക്കുന്ന  നഗരസഭയിലെ 28 വാർഡുകളിലെ ഭവന രഹിതരാണ‌് കൊടും വഞ്ചനക്കിരയാകുന്നത‌്‌. 
മറ്റ‌് പദ്ധതികളുടെ നടത്തിപ്പിലും ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും നഗരസഭ രാഷ‌്ട്രീയ വിവേചനത്തോടെയാണ‌് പെരുമാറുന്നതെന്നുംആരോപണമുണ്ട്‌. സമീപ  പഞ്ചായത്തുകളിലൂൾപ്പെടെ ഇതിനകം സർവേപൂർത്തിയാക്കി ഗുണഭോക്താക്കളെ കണ്ടെത്തി ഒന്നാം ഗഡു വിതരണം ചെയ‌്തിട്ടും നഗരസഭ പദ്ധതിയിൽനിന്നും മുഖം തിരിച്ചു നിൽക്കുകയാണ‌്.  
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കായി ഏർപ്പെടുത്തിയ പരിശീലനത്തിൽ പങ്കെടുക്കാതെ നഗരസഭ വിട്ടുനിന്നുവെന്നും ആക്ഷേപം ഉയർന്നിരുന്നു.ഹരിത കേരള മിഷൻ ഉൾപ്പെടെ ജലസ്രോതസുകളുടെ സംരക്ഷണ പ്രവർത്തനങ്ങളിലും നഗരസഭ മെല്ലെ പ്പോക്ക് നയമാണ് സ്വീകരിക്കുന്നത‌്.  നഗരസഭയുടെ ജനവിരുദ്ധ സമീപനത്തിനെതിരെ വൻ പ്രതിഷേത്തിനൊരുങ്ങുകയാണ‌് സിപിഐ എം പട്ടാമ്പി മുനിസിപ്പൽ കമ്മിറ്റി. ആഗസ‌്ത‌് എട്ടിന‌് പ്രതിഷേധിക്കും.
 
പ്രധാന വാർത്തകൾ
Top