25 September Tuesday
കോളേജിൽ ജൈവ പച്ചക്കറി കൃഷിയുണ്ട്

പാടത്തിറങ്ങാൻ വിക‌്ടോറിയ കോളേജിൽ കൃഷികർമസേന

വെബ് ഡെസ്‌ക്‌Updated: Friday Jun 29, 2018
പാലക്കാട് 
തങ്ങൾ പുസ‌്തകങ്ങളിൽ മാത്രമല്ല കൃഷി പഠിക്കുന്നതെന്ന‌് പ്രായോഗികമായി  തെളിയിക്കുകയാണ‌് വിക‌്ടോറിയ കോളേജിലെ ഒരുകൂട്ടം ബിരുദ വിദ്യാർഥികൾ.  കോളേജിലെ ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റിലെ വിദ്യാർഥികളും കോളേജ് ഹോസ്റ്റലിലെ വിദ്യാർഥികളെയും കൃഷിയിൽ താൽപ്പര്യമുള്ളവരെയും ചേർത്ത‌് സംയുക്തമായി രൂപീകരിച്ച കൃഷികർമ സേനയാണ് കൃഷിയ്ക്ക് സഹായത്തിനായി എത്തുക. അവധിദിവസങ്ങളിലാണ‌് ഇവർ പാടത്തിറങ്ങുക. 
തിരുവാലത്തൂർ ഓലശേരിയിലെ വിജയകുമാറിന്റെ ഒന്നരയേക്കർപ്പാടത്ത് സൗജന്യമായി ഞാറുനട്ടത‌് കൃഷികർമ സേനയാണ‌്. കോളേജ് പ്രിൻസിപ്പൽ ഡോ.സഫിയബീവി അറുപത് പേരടങ്ങുന്ന സംഘത്തിന് വേണ്ട നിർദേശങ്ങൾ നൽകി.  എം ജി പ്രസാദാണ് സേനയുടെ കൺവീനർ. കോളേജിൽ ജൈവ പച്ചക്കറി കൃഷിയുണ്ട്. മെൻസ് ഹോസ്റ്റലിന് പിൻവശത്തെ കാടുപിടിച്ച് കിടന്നിരുന്ന സ്ഥലം ഇന്ന‌് കൃഷിത്തോട്ടമാണ്. പാവൽ, പടവലം, മത്തൻ തുടങ്ങിയ പത്തോളം പച്ചക്കറികൾ ഇവിടെ വിളയുന്നുണ്ട്. 
കർമസേനയിലെ വിദ്യാർഥികൾ കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവരാണ്, ആരു വിളിച്ചാലും സന്തോഷപൂർവ്വം വരാൻ തയ്യാറാണ്. പഠനത്തെ ബാധിക്കാത്ത രീതിയിൽ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോവുമെന്ന് ഇക്കണോമിക്സ് വിഭാഗം മേധാവി ബിന്ദു ബാലഗോപാൽ പറഞ്ഞു. വെസ്റ്റ് യാക്കര സ‌്കൂളിൽ പച്ചക്കറി തോട്ടം നിർമിക്കുന്നതിനായി കർമസേനയ‌്ക്ക‌് ക്ഷണം ലഭിച്ചിട്ടുണ്ട‌്. അടുത്ത അവധിയ്ക്ക് കൃഷി കർമസേന യാക്കരയിലെത്തും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top